ബീച്ച് ഹാൻഡ് ബാൾ: ഖത്തർ പ്രധാന റൗണ്ടിലേക്ക് മുന്നേറി
text_fieldsലോക ബീച്ച് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ ഉറുഗ്വായെ നേരിടുന്നു
പിങ്ടാൻ (ചൈന): ചൈനയിലെ പിങ്ടാനിൽ നടക്കുന്ന ലോക ബീച്ച് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ ഉറുഗ്വായെ കീഴടക്കി പ്രധാന റൗണ്ടിലേക്ക് മുന്നേറി. 2-0ത്തിനായിരുന്നു ഖത്തറിന്റെ ആധികാരിക ജയം. ബുധനാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ഖത്തർ ജർമനിയോട് 2-0ത്തിന് പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ച ആദ്യ മത്സരത്തിൽ ഖത്തറിന് അമേരിക്കയോട് 1-2നും കീഴടങ്ങേണ്ടിവന്നു. ഓരോ ഗ്രൂപ്പിൽനിന്നും മൂന്നു ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന രീതിയാണ് ഖത്തറിന് തുണയായത്. ഡി ഗ്രൂപ്പിൽ യു.എസ് ഒന്നാമതും ജർമനി രണ്ടാമതും ഖത്തർ മൂന്നാമതുമായി. ഗ്രൂപ് എ യിൽ ആസ്ട്രേലിയ, ഡെന്മാർക്, ഒമാൻ, ഹംഗറി എന്നിവയും ഗ്രൂപ് ബിയിൽ തുനീഷ്യ, സ്പെയിൻ, ചൈന, ബ്രസീൽ എന്നിവയും ഗ്രൂപ് സിയിൽ പോർട്ടോ റിക്കോ, പോർച്ചുഗൽ, അർജന്റീന, ക്രൊയേഷ്യ എന്നിവയുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ജൂൺ 23നാണ് ടൂർണമെന്റ് സമാപിക്കുന്നത്.

