
ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കോവിഡ്
text_fieldsന്യൂഡൽഹി: ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കോവിഡ്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനെ കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ വർഷം മൂന്നാംതവണയാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നെഞ്ചുവേദനയെ തുടർന്നായിരുന്നു ഇത്. ജനുവരിയിൽ പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണെന്ന് വ്യക്തമായതോടെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
20 ദിവസത്തിന് ശേഷം വീണ്ടും ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ജനുവരി 28ന് വീണ്ടും ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കി. തുടർന്ന് ധമിനികളിൽ സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. പിന്നീട് മാർച്ചിൽ അദ്ദേഹം ഔദ്യോഗിക ജോലികളിലേക്ക് തിരിച്ചെത്തി. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടുഡോസുകളും അദ്ദേഹം സ്വീകരിച്ചിരുന്നു.
