Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഇ​ടു​ങ്ങി​യ മു​റി​ക​ൾ,...

ഇ​ടു​ങ്ങി​യ മു​റി​ക​ൾ, ഡ്ര​സ്സി​ങ് റൂ​മി​ല്ല, അ​ധി​ക ദൂ​രം; പ​രാ​തി​പ്പെ​ട്ടി തു​റ​ന്ന് ബി.​സി.​​സി.​ഐ

text_fields
bookmark_border
ഇ​ടു​ങ്ങി​യ മു​റി​ക​ൾ, ഡ്ര​സ്സി​ങ് റൂ​മി​ല്ല, അ​ധി​ക ദൂ​രം; പ​രാ​തി​പ്പെ​ട്ടി തു​റ​ന്ന് ബി.​സി.​​സി.​ഐ
cancel

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ൽ അ​സം​തൃ​പ്തി​യു​മാ​യി ബി.​സി.​സി.​ഐ. ക​ളി​ക്കാ​രു​ടെ താ​മ​സ​ത്തി​നാ​യി ഒ​രു​ക്കി​യ മു​റി​ക​ളു​ടെ അ​സൗ​ക​ര്യ​വും, മ​ത്സ​ര വേ​ദി​യി​ൽ നി​ന്നും താ​മ​സ സ്ഥ​ല​ത്തേ​ക്കു​ള്ള ദൂ​ര​വും ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ വ​ഴി ബി.​സി.​സി.​ഐ അ​ട​ക്കം ബോ​ർ​ഡു​ക​ൾ ത​ങ്ങ​ളു​ടെ അ​സം​തൃ​പ്തി അ​റി​യി​ച്ച​താ​യ​യി വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സെ​പ്റ്റം​ബ​ർ 20ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ന് മു​ൻ​നി​ര താ​ര​ങ്ങ​ള​ട​ങ്ങി​യ ടീ​മി​നെ ക​ഴി​ഞ്ഞ ജൂ​ണി​ൽ​ത​ന്നെ ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​തെ​ങ്കി​ൽ ഇ​ന്ത്യ ‘ബി’ ​ടീ​മി​നെ അ​യ​ക്കു​മെ​ന്ന് ഇ​തി​ന​കം വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ബി.​സി.​സി.​ഐ പ്ര​തി​നി​ധി നി​ഷേ​ധി​ച്ചു.

ജ​പ്പാ​നി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ൽ ബി.​സി.​സി.​ഐ​യും ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ലും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന​ത് വ​സ്തു​ത​യാ​ണെ​ന്നും, എ​ന്നാ​ൽ, നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച ടീ​മി​നെ മാ​റ്റി​ല്ലെ​ന്നും ബോ​ർ​ഡ് അം​ഗം വ്യ​ക്ത​മാ​ക്കി. ഐ​ച്ചി ന​ഗോ​യ​യാ​ണ് ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി. ക​ളി​ക്കാ​ർ​ക്കാ​യു​ള്ള ഡ്ര​സ്സി​ങ് റൂ​മു​ക​ൾ താ​ൽ​ക്കാ​ലി​ക ടെ​ന്റു​ക​ളി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വാ​ഷ്റൂ​മു​ക​ൾ ഈ ​ടെ​ന്റു​ക​ളി​ൽ നി​ന്ന് 500 മീ​റ്റ​ർ അ​ക​ലെ​യാ​ണ്. ര​ണ്ടു പേ​ർ​ക്ക് താ​മ​സി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ക്ര​മീ​ക​രി​ച്ച ഹോ​ട്ട​ൽ മു​റി​ക​ൾ വ​ള​രെ ചെ​റു​താ​ണെ​ന്നും ബി.​സി.​സി.​ഐ പ​രാ​തി​പ്പെ​ട്ടു. 2023ലെ ​സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​ക്ക​ളാ​ണ് ഇ​ന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIAsian GamesIndia cricket
News Summary - BCCI Expresses Dissatisfaction Over Facilities for Asian Games
Next Story