Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2021 5:32 PM GMT Updated On
date_range 14 Dec 2021 5:32 PM GMTബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പ്: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് മുന്നോട്ട്
text_fieldsbookmark_border
മഡ്രിഡ്: ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനായ പി.വി. സിന്ധുവിന് അനായാസ ജയം. സ്ലൊവാക്യയുടെ സീഡില്ലാ താരം മാർട്ടിന റപിസ്കയെയാണ് 24 മിനിറ്റിനിടെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയത്.
സ്കോർ 21-7 21-9. പുരുഷ ബാഡ്മിൻറണിൽ ഇന്ത്യയുടെ പുത്തൻ താരോദയമായ ലക്ഷ്യ സെൻ ജപ്പാെൻറ കെൻറ നിഷിമോട്ടോയെ വീഴ്ത്തി. സ്കോർ 22-20 15-21 21-18. ചൈനീസ് താരം ലി ഷി ഫെങ്ങിനെ ഒരു മണിക്കൂറും 12 മിനിറ്റും നീണ്ട പോരാട്ടത്തിൽ കടന്ന് കിഡംബി ശ്രീകാന്തും പ്രീ ക്വാർട്ടറിലെത്തി.
Next Story