Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഐ.എ.എസ്​ ഉദ്യോഗസ്ഥൻ...

ഐ.എ.എസ്​ ഉദ്യോഗസ്ഥൻ സുഹാസ്​ യതിരാജ്​ പാരാലിമ്പിക്​സ്​ ബാഡ്​മിന്‍റൺ ഫൈനലിൽ

text_fields
bookmark_border
ഐ.എ.എസ്​ ഉദ്യോഗസ്ഥൻ സുഹാസ്​ യതിരാജ്​ പാരാലിമ്പിക്​സ്​ ബാഡ്​മിന്‍റൺ ഫൈനലിൽ
cancel

ടോക്യോ: നോയിഡ്​ ഡിസ്​ട്രിക്​ മജിസ്​ട്രേറ്റായ സുഹാസ്​ എൽ. യതിരാജ്​ പാരാലിമ്പിക്​സിൽ മെഡലുറപ്പിച്ചു. പാരാലമ്പിക്​സിൽ മെഡൽ നേടുന്ന ആദ്യ ഐ.​എ.എസ്​ ഓഫീസറാണ്​ സുഹാസ്​. ബാഡ്​മിന്‍റൺ പുരുഷ സിംഗിൾസിൽ എസ്​4 വിഭാഗത്തിലാണ്​ സുഹാസ്​ ഫൈനലിലെത്തിയത്​.

ഇന്തോനേഷ്യയുടെ ഫ്രെഡി സെറ്റിവാനിനെ 21-9, 21-15 എന്ന സ്​കോറിന്​ തകർത്താണ്​ സുഹാസിന്‍റെ ഫൈനൽ പ്രവേശനം. സുഹാസുമായുള്ള മത്സരത്തിൽ 31 മിനിറ്റിനുള്ളിൽ എതിരാളി അടിയറവ്​ പറഞ്ഞു. ആദ്യ തന്നെ ലീഡെടുത്ത സുഹാസ്​ എതിരാളിക്ക്​ മേൽ സമ്മർദം ശക്​തമാക്കി 21-9 എന്ന സ്​കോറിന്​ ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിലും ലീഡെടുത്ത സുഹാസ്​ 21-15 എന്ന സ്​കോറിനാണ്​ വിജയിച്ചത്​. ബാഡ്​മിന്‍റൺ കോർട്ടിൽ നിന്നുള്ള ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ നേട്ടമാണ്​ ഇന്നത്തേത്​​. ഇന്ത്യൻ ബാഡ്​മിന്‍റൺ താരമായ പ്രമോദ്​ ഭാഗതും ഫൈനലിലേക്ക്​ മുന്നേറി മെഡലുറപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paralympics
News Summary - Tokyo Paralympics: Suhas Yathiraj Reaches Badminton Men's Singles (SL4) Final
Next Story