Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതാ​യ് ല​ൻ​ഡ് ഓ​പ​ൺ:...

താ​യ് ല​ൻ​ഡ് ഓ​പ​ൺ: ചൈ​നീ​സ് വ​മ്പ​നെ അ​ട്ടി​മ​റി​ച്ച് മ​ല​യാ​ളി താ​രം കി​ര​ൺ ജോ​ർ​ജ്

text_fields
bookmark_border
താ​യ് ല​ൻ​ഡ് ഓ​പ​ൺ: ചൈ​നീ​സ് വ​മ്പ​നെ അ​ട്ടി​മ​റി​ച്ച് മ​ല​യാ​ളി താ​രം കി​ര​ൺ ജോ​ർ​ജ്
cancel
camera_alt

 കി​ര​ൺ ജോ​ർ​ജ്

ബാ​ങ്കോ​ക്ക്: താ​യ് ല​ൻ​ഡ് ഓ​പ​ൺ സൂ​പ്പ​ർ 500 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം കി​ര​ൺ ജോ​ർ​ജ് ലോ​ക ഒ​മ്പ​താം ന​മ്പ​റും ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് വെ​ള്ളി മെ​ഡ​ൽ ജേ​താ​വു​മാ​യി ഷി ​യു​ക്വി​യെ അ​ട്ടി​മ​റി​ച്ചു. പു​രു​ഷ പ്രീ ​ക്വാ​ർ​ട്ട​റി​ൽ ചൈ​നീ​സ് വ​മ്പ​നെ​തി​രെ ഒ​ന്നാം റൗ​ണ്ടി​ല്‍ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​യി​രു​ന്നു കി​ര​ണി​ന്റെ ജ​യം. സ്കോ​ർ: 21-18, 22-20. പ്രീ ​ക്വാ​ർ​ട്ട​റി​ൽ ചൈ​ന​യു​ടെ ത​ന്നെ വെ​ങ് ഹോ​ങ് യാ​ങ്ങാ​ണ് കൊ​ച്ചി സ്വ​ദേ​ശി​യു​ടെ എ​തി​രാ​ളി. അ​തേ​സ​മ​യം, ഒ​ളി​മ്പ്യ​ൻ പി.​വി സി​ന്ധു​വും കി​ഡം​ബി ശ്രീ​കാ​ന്തും ഒ​ന്നാം റൗ​ണ്ടി​ൽ തോ​റ്റു​പു​റ​ത്താ​യ​പ്പോ​ൾ സൈ​ന നെ​ഹ് വാ​ളും ല​ക്ഷ്യ സെ​ന്നും ഡ​ബ്ൾ​സി​ൽ സാ​ത്വി​ക് സാ​യ് രാ​ജ് ര​ൻ​കി റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യ​വും പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.

47 മി​നി​റ്റ് നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ന്റെ ആ​ദ്യ ഗെ​യി​മി​ൽ ഷി ​യു​ക്വി​ക്കെ​തി​രെ ഒ​രു ഘ​ട്ട​ത്തി​ൽ 6-11ന് ​പി​ന്നി​ല്‍നി​ന്ന ശേ​ഷ​മാ​ണ് കി​ര​ൺ തി​രി​ച്ചു​വ​ന്ന​ത്. ര​ണ്ടാം ഗെ​യി​മി​ല്‍ 6-0ന് ​കി​ര​ണ്‍ ലീ​ഡെ​ടു​ത്തി​രു​ന്നു. തോ​ൽ​വി മ​ണ​ത്ത യു​ക്വി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ന്നു. 15-15 എ​ന്ന നി​ല​യി​ൽ വ​രെ എ​ത്തി​യെ​ങ്കി​ലും കി​ര​ൺ ജ​യം സ്വ​ന്ത​മാ​ക്കി. 23കാ​ര​നാ​യ കി​ര​ൺ 2020 തോ​മ​സ് ക​പ്പി​ലും 2022 ഏ​ഷ്യ ബാ​ഡ്മി​ന്റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 2022 ലെ ​ഒ​ഡി​ഷ ഓ​പ​ൺ ജേ​താ​വാ​ണ്. പ്ര​കാ​ശ് പ​ദു​ക്കോ​ൺ അ​ക്കാ​ദ​മി​യി​ലാ​ണ് പ​രി​ശീ​ല​നം. ചൈ​ന​യു​ടെ വെ​ങ് ഹോ​ങ്ങി​നോ​ട് 8-21, 21-16, 14-21നാ​ണ് ശ്രീ​കാ​ന്ത് തോ​റ്റ​ത്. സാ​യ് പ്ര​ണീ​ത്, സ​മീ​ർ വ​ർ​മ, പ്രി​യാ​ൻ​ഷു ര​ജാ​വ​ത്ത് എ​ന്നി​വ​രും പു​രു​ഷ സിം​ഗ്ൾ​സ് ഒ​ന്നാം റൗ​ണ്ടി​ൽ വീ​ണ​പ്പോ​ൾ ല​ക്ഷ്യ സെ​ൻ താ​യ്‍വാ​ന്റെ വാ​ങ് സൂ ​വെ​യി​യെ 21-23, 21-15, 21-15ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

വ​നി​ത സിം​ഗ്ൾ​സി​ൽ കാ​ന​ഡ​യു​ടെ മി​ഷേ​ലെ ലി​യാ​ണ് സി​ന്ധു​വി​നെ തോ​ല്പി​ച്ച​ത്. സ്‌​കോ​ര്‍: 8-21, 21-18, 18-21. സൈ​ന കാ​ന​ഡ​യു​ടെ വെ​ന്‍ യു ​ഷാ​ങ്ങി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ര​ണ്ടാം പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. സ്‌​കോ​ര്‍: 21-13, 21-7. അ​ഷ്മി​ത ചാ​ലി​ഹ മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​രം മാ​ള​വി​ക ബ​ൻ​സോ​ദി​നെ 21-17, 21-14 മ​റി​ക​ട​ന്ന് മു​ന്നേ​റി. പു​രു​ഷ ഡ​ബ്ൾ​സി​ൽ സാ​ത്വി​ക് സാ​യ് രാ​ജ് ര​ൻ​കി റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ഡെ​ന്മാ​ർ​ക്കി​ന്റെ റാ​സ്മ​സ് കെ​ജ​ർ- ഫ്രെ​ഡ​റി​ക് സോ​ഗാ​ർ​ഡ് ജോ​ടി​യെ 21-13, 18-21, 21-17ന് ​തോ​ല്പി​ച്ചും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thailand OpenKiran george
News Summary - Thailand Open: Malayali Kiran george defeated the Chinese super player
Next Story