സ്വിസ് ഓപൺ: സിന്ധുവും പ്രണോയിയും പ്രീക്വാർട്ടറിൽ
text_fieldsബാസൽ: ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും സ്വിസ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ പ്രീക്വാർട്ടർ ഫൈനലിൽ. ലോക ഒമ്പതാം നമ്പർ താരവും മലയാളിയുമായ പ്രണോയ് ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലെ ഫൈനലിസ്റ്റായിരുന്ന ചൈനയുടെ ഷി യു ക്വിയെ തോൽപിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്. സ്കോർ: 21-17, 19-21, 21-17.
പ്രീക്വാർട്ടറിൽ ഫ്രാൻസിന്റെ ക്രിസ്റ്റോ പോപോവാണ് പ്രണോയിയുടെ എതിരാളി. സ്വിറ്റ്സർലൻഡിന്റെ ജെൻയിറ സ്റ്റാഡൽമാനിനെ 21-9, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു അവസാന പതിനാറിലെത്തിയത്. ഇന്തോനേഷ്യയുടെ യുവതാരം പുത്രി കുസമ വർദാനിയാണ് സിന്ധുവിന്റെ പ്രീക്വാർട്ടർ എതിരാളി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

