Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസ്വിസ് ഓപൺ: സിന്ധു,...

സ്വിസ് ഓപൺ: സിന്ധു, പ്രണോയ് പുറത്ത്

text_fields
bookmark_border
സ്വിസ് ഓപൺ: സിന്ധു, പ്രണോയ് പുറത്ത്
cancel

ബാസൽ: സ്വിസ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിലവിലെ ജേത്രിയായ ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്. ഇന്തോനേഷ്യയുടെ സീഡില്ലാ താരം പുത്രി കുസുമ വർധിനിയാണ് വാശിയേറിയ മത്സരത്തിൽ സിന്ധുവിനെ രണ്ടാം റൗണ്ടിൽ കീഴടക്കിയത്. സ്കോർ: 21-15, 12-21, 21-18.

പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് റാൻകി റെഡി- ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിലെത്തി. തായ്‍വാന്റെ ഫാങ് ചിഹ് ലീ- ഫാങ് ജെൻ ലീ സഖ്യത്തെയാണ് ഇന്ത്യൻ ജോടി പരാജയപ്പെടുത്തിയത്. പുരുഷ സിംഗ്ൾസിൽ ലോക ഒമ്പതാം നമ്പർ താരവും മലയാളിയുമായ എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടിൽ പുറത്തായി.

ഫ്രാൻസിന്റെ സീഡില്ലാ താരം ക്രിസ്റ്റോ പോപ്പോവാണ് പ്രണോയിയെ അട്ടിമറിച്ചത്. സ്കോർ: 21-8, 21-8. കെ. ശ്രീകാന്തും ദേശീയ ചാമ്പ്യൻ മിഥുൻ മഞ്ജുനാഥും പുറത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhuSwiss Open 2023
News Summary - Swiss Open 2023: PV Sindhu crashes out in 2nd round, HS Prannoy and Kidambi Srikanth exit
Next Story