Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഏ​ഷ്യ ബാ​ഡ്മി​ന്റ​ൺ...

ഏ​ഷ്യ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ്: സിന്ധു, പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
HS Prannoy
cancel

ദു​ബൈ: ഏ​ഷ്യ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ പി.വി സിന്ധു, മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ കി​ഡം​ബി ശ്രീ​കാ​ന്ത് പ്രീ ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. വ​നി​ത സിം​ഗ്ൾ​സി​ൽ ചൈ​ന​യു​ടെ ഹാ​ൻ യൂ​വി​നെ 21-12, 21-15 സി​ന്ധു​വും തോ​ൽ​പി​ച്ചു. പു​രു​ഷ സിം​ഗ്ൾ​സി​ൽ പ്ര​ണോ​യ് 21-16, 5-21, 21-18 സ്കോ​റി​ന് ഇ​ന്തോ​നേ​ഷ്യ​യു​ടെ ചി​കോ ഓ​റ ദ്വി ​വ​ർ​ഡോ​യോ​യെ തോ​ൽ​പി​ച്ചു. ജ​പ്പാ​ന്റെ കാ​ന്റ സു​നെ​യ​മ​യാ​ണ് ക്വാ​ർ​ട്ട​റി​ലെ എ​തി​രാ​ളി.

ജാ​പ്പ​നീ​സ് താ​ര​മാ​യ കൊ​ഡാ​യ് ന​രോ​ക​യോ​ട് 14-21, 22-20, 9-21നാ​ണ് ശ്രീ​കാ​ന്ത് തോ​റ്റ​ത്. വ​നി​ത ഡ​ബ്ൾ​സ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യം പ​രി​ക്കു​മൂ​ലം പി​ൻ​വാ​ങ്ങി. മി​ക്സ​ഡ് ഡ​ബ്ൾ​സി​ൽ രോ​ഹ​ൻ ക​പൂ​ർ-​സി​ക്കി റെ​ഡ്ഡി ജോ​ടി വാ​ക്കോ​വ​റി​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​പ്പോ​ൾ സു​മീ​ത് റെ​ഡ്ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യം താ​യ് വാ​ന്റെ ചാ​ങ് കോ ​ചി-​ലീ ചി​ഹ് ചെ​ൻ കൂ​ട്ടു​കെ​ട്ടി​നോ​ട് 15-21, 17-21ന് ​മു​ട്ടു​മ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV SindhuPrannoy HSAsia Championships
News Summary - Srikanth out of Asia Championships, Sindhu, Prannoy advance
Next Story