പരിശീലനത്തിന് സിന്ധു ലണ്ടനിൽ; ലക്ഷ്യം ഒളിമ്പിക്സും ലോക ചാമ്പ്യൻഷിപ്പും
text_fieldsന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിൻറണിൽ പുതിയ വിവാദങ്ങൾക്ക് എയ്സ് പായിച്ച് പി.വി. സിന്ധു പരിശീലനത്തിനായി ലണ്ടനിൽ. ഒളിമ്പിക്സ് തയാറെടുപ്പ് മുന്നിൽക്കണ്ട് ഒരാഴ്ച മുമ്പാണ് സിന്ധു ലണ്ടനിലെത്തിയത്. ഗറ്റോറേഡ് സ്പോർട്സ് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് രണ്ടു മാസത്തെ പരിശീലനം. തിങ്കളാഴ്ച ലണ്ടനിൽ നിന്നുള്ള ചിത്രം സിന്ധു സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് താരം ദേശീയ ക്യാമ്പ് വിട്ട് യൂറോപ്പിലേക്ക് പറന്ന കാര്യം പുറത്തറിയുന്നത്. അതിനു പിന്നാലെയായിരുന്നു വിവാദങ്ങൾ. ദേശീയ ക്യാമ്പിലെ പരിശീലനം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും കോച്ച് പി. ഗോപിചന്ദ് സിന്ധുവിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും ശരിയായ പ്രാക്ടിസ് കൂട്ടാളിയെ പോലും അനുവദിക്കുന്നില്ലെന്നും സിന്ധുവിെൻറ പിതാവ് പി.വി. രമണ തുറന്നടിച്ചു.
എന്നാൽ, കോച്ചുമായോ അക്കാദമിയുമായോ പ്രശ്നമില്ലെന്നും കോച്ചിനെ അറിയിച്ചാണ് ലണ്ടനിലെത്തിയതെന്നും സിന്ധു വിശദീകരിച്ചു.

