Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right'തകർപ്പൻ വിജയം';...

'തകർപ്പൻ വിജയം'; തദ്ദേശ തെരഞ്ഞെടുപ്പിന്​ പിന്നാലെ യോഗിയെ അഭിനന്ദിച്ച സൈന നെഹ്​വാളിന്​ രൂക്ഷ വിമർശനം

text_fields
bookmark_border
saina nehwal bjp
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ 'തകർപ്പൻ വിജയത്തിന്​' മുഖ്യമന്ത്രി ​യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച ബാഡ്​മിൻറൺ താരം സൈന നെഹ്​വാളിനെതിരെ രൂക്ഷ വിമർശനം. യു.പിയിലെ 75 ജില്ല പഞ്ചായത്ത്​ ചെയർമാൻ സ്​ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ 67 സീറ്റും ബി.ജെ.പി തൂത്തുവാരിയിരുന്നു.

'യു.പിയിലെ ജില്ല പഞ്ചായത്ത്​ ചെയർപേഴ്​സൺ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയതിന് യോഗി ആദിത്യനാഥ്​ സാറിന്​​ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ '- സൈന ട്വീറ്റ്​ ചെയ്​തു. കഴിഞ്ഞ വർഷം നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സൈന ബി.ജെ.പിയിൽ അംഗത്വം എടുത്തിരുന്നു. എന്നാൽ സൈനയുടെ ട്വീറ്റിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തി.

സർക്കാറി ഷട്ടിൽ താരമായ സൈന ജനവിധിയെ സ്​മാഷ്​ ചെയ്​ത്​ കളയുകയാണെന്നായിരുന്ന ആർ.എൽ.ഡി പ്രസിഡൻറ്​ ജയന്ത്​ ചൗധരിയുടെ പ്രതികരണം. ജനവിധിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഇത്തരം സെലിബ്രിറ്റികൾക്കെതിരെ ജനങ്ങൾ മികച്ച ഡ്രോപ്​ ഷോട്ടുകൾ ഉതിർക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

'മതേതരത്വം നിങ്ങളുടെ ആരാധകർക്കിടയിൽ ഭിന്നത സൃഷ്​ടിച്ചിരിക്കുകയാണ്​. നിങ്ങൾ എന്തിനാണ് കളിക്കുന്നത് നിർത്തുന്നത്?' -തമിഴ്​നാട്​ കോൺഗ്രസി​​െൻറ ന്യൂനപക്ഷ വിഭാഗം അധ്യക്ഷൻ ഡോ. ജെ. അസ്​ലം ബാഷ ട്വീറ്റ്​ ചെയ്​തു.

ജില്ല പഞ്ചായത്ത്​ ചെയർമാൻ സ്​ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ അഖിലേഷ്​ യാദവി​െൻറ സമാജ്​വാദി പാർട്ടിക്ക്​ അഞ്ച്​ സീറ്റ്​ കൊണ്ട്​ തൃപ്​തി​പ്പെടേണ്ടി വന്നു. രാഷ്​ട്രീയ ലോക്​ദൾ, ജനസട്ട ദൾ എന്നീ പാർട്ടികളും സ്വതന്ത്രനും ഓരോ സീറ്റ്​ വീതം വിജയിച്ചു. മായാവതിയുടെ ബി.എസ്​.പി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

ഇത്തവണ 75ല്‍ 22 ജില്ലാ പഞ്ചായത്ത് ചെയർമാന്മാർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 21 ബി.ജെ.പി ചെയര്‍മാന്മാരും ഒരു എസ്.പി ചെയര്‍മാനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയർമാന്മാരെ കണ്ടെത്തുന്നതിനാണ്​ ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തെരഞ്ഞെടുപ്പ് നടന്നത്.

ഹരിയാനക്കാരിയായ സൈന ഹൈദരാബാദിലാണ്​ വളർന്നത്​. മുൻ ലോക ഒന്നാം നമ്പർ ബാഡ്​മിൻറൺ താരമായ സൈനക്ക്​ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്​ ഗാന്ധി ഖേൽരത്​നയും അർജുന അവാർഡും ലഭിച്ചിട്ടുണ്ട്​. 24 അന്താരാഷ്​ട്ര കിരീടങ്ങൾ ചൂടിയിട്ടുള്ള സൈന ലണ്ടൻ ഒളിമ്പിക്​സിൽ വെങ്കല മെഡൽ ജേതാവ്​ കൂടിയാണ്​. 2009ൽ ലോക റാങ്കിങ്ങിൽ രണ്ടാമതെത്തിയ സൈന 2015ൽ ഒന്നാം സ്​ഥാനം സ്വന്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalBJPcontroversyUP local body polls
News Summary - saina nehwal tweet on bjp's big win in local polls stirs up controversy
Next Story