ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റൺ; പി.വി.സിന്ധു ക്വാർട്ടറിൽ
text_fieldsവാൻറാ (ഫിൻലൻഡ്): ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്. പുരുഷ താരങ്ങൾക്ക് അടിതെറ്റിയപ്പോൾ, വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിലെത്തി. രണ്ടാം റൗണ്ടിൽ ജപ്പാന്റെ റികോ ഗുൻജിയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയായിരുന്നു സിന്ധുവിന്റെ മുന്നേറ്റം.
സ്കോർ 21-15, 21-15. ക്വാർട്ടർ ഫൈനലിൽ തായ്‍ലൻഡിന്റെ മുൻ ലോക ചാമ്പ്യനും, ടോപ് സീഡ് താരവുമായ രച്നോക് ഇൻതനോനാണ് സിന്ധുവിന്റെ എതിരാളി. ഇന്ത്യയുടെ തൻവി ശർമയെ വീഴ്ത്തിയാണ് തായ് താരത്തിന്റെ കുതിപ്പ്. പുരുഷ സിംഗിൾസിൽ എച്ച്.എസ് പ്രണോയും കെ.ശ്രീകാന്തും ഒന്നാം റൗണ്ടിൽ പുറത്തായപ്പോൾ, മറ്റൊരു ഇന്ത്യൻ താരം തരുൺ മന്നേപ്പള്ളി രണ്ടാം റൗണ്ടിൽ കീഴടങ്ങി. ഫ്രാൻസിന്റെ ടോപ് സീഡ് താരം ക്രിസ്റ്റോ പൊപോവ് നേരിട്ടുള്ള സെറ്റിനാണ് വീഴ്ത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

