ഗോപീചന്ദ് അക്കാദമിയിൽ നിന്നും പരിശീലനം ഗച്ചിബൗളിയിലേക്ക് മാറ്റി പി.വി. സിന്ധു; ഇതാണ് കാരണം
text_fieldsന്യൂഡൽഹി: ഹൈദരാബാദ് നഗരത്തിലെ തന്റെ സ്ഥിരം കളരിയായ പുല്ലേല ഗോപീചന്ദ് അക്കാദമിയിൽ നിന്നും പരിശീലനം ഗച്ചിബൗളി സ്റ്റേഡിയത്തിലേക്ക് മാറ്റി ലോക ബാഡ്മിന്റൺ സ്വർണമെഡൽ ജേത്രി പി.വി. സിന്ധു.
അന്താരാഷ്ട്ര നിലവാരമുള സ്റ്റേഡിയത്തിൽ പരിശീലിക്കുന്നത് വഴി എതിരാളികൾക്ക് മേൽ മാനസികമായി മുൻതൂക്കം നേടിയെടുക്കുന്നതിനായാണ് മാറ്റമെന്നും അല്ലാതെ ഗോപീചന്ദുമായി അഭിപ്രായവ്യത്യാസമുണ്ടായിട്ടല്ലെന്നും സിന്ധുവിന്റെ പിതാവ് പി.വി. രമണ വിശദീകരിച്ചു.
'ഗോപീചന്ദുമായി പ്രശ്നങ്ങൾ ഒന്നുമില്ല. ഒളിമ്പിക് അരീനയിൽ പരിശീലിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ഉദ്ദേശിച്ചത്. സായ്യുടെയും ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും അനുമതിയുണ്ട്' -മുൻ അന്താരാഷ്ട്ര വോളി താരം കൂടിയായ രമണ പറഞ്ഞു.
ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ നടക്കാൻ പോകുന്ന ടോക്യോ ഒളിമ്പിക്സിന് 25കാരിയായ സിന്ധു ഇതുവരെ യോഗ്യത നേടിയിട്ടില്ല. കൊറിയൻ കോച്ചായ പാർക് തേ സാങിന്റെ കീഴിൽ പരിശീലനം ആരംഭിക്കുന്ന സിന്ധു യോഗ്യതക്ക് തൊട്ടരികിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

