Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightലോക ടൂർ ഫൈനൽസ്​:...

ലോക ടൂർ ഫൈനൽസ്​: സിന്ധു ഫൈനലിൽ തോറ്റു

text_fields
bookmark_border
pv sindhu world tour finals
cancel
camera_alt

കടപ്പാട്​: twitter.com/India_AllSports

ബാലി: ബാഡ്​മിന്‍റൺ ലോക ടൂർ ഫൈനൽസിന്‍റെ വനിത വിഭാഗം സിംഗിൾസ്​ കലാശപ്പോരാട്ടത്തിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന്​ തോൽവി. ദക്ഷിണ കൊറിയയുടെ ആ​ൻ സീ​ യോ​ങ്ങിനോട്​ നേരിട്ടുള്ള സെറ്റുകൾക്ക്​ 39 മിനിറ്റിൽ ​സിന്ധു പരാജയം സമ്മതിച്ചു​. സ്​കോർ: 21-16, 21-12.

വേൾഡ്​ ടൂർ ഫൈനൽസിൽ ജേതാവാകുന്ന ആദ്യ ദക്ഷിണകൊറിയൻ വനിതയായി ആൻ സി യോങ്​ മാറി. കൗമാരക്കാരിക്കെതിരെ ഇതുവരെ കളിച്ച മൂന്നിൽ മൂന്ന്​ മത്സരങ്ങളും സിന്ധു തോറ്റു.

പ്രതിരോധത്തിലൂന്നി കളിച്ച സിന്ധു 16-21ന്​ ആദ്യ ഗെയിം കൈവിട്ടു. രണ്ടാം ഗെയിമിന്‍റെ തുടക്കത്തിൽ സിന്ധു മേൽക്കൈ നേടിയെങ്കിലും ലക്ഷ്യം മുൻനിർത്തി കളിച്ച കൊറിയൻ താരം മികച്ച സ്​മാഷുകളിലൂടെ മത്സരം വരുതിയിലാക്കി.

ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ സെമിയിൽ 21-15, 15-21, 21-19ന്​ തോൽപിച്ചായിരുന്നു സിന്ധു ഫൈനലിൽ കടന്നത്​. 2018ൽ ലോക ടൂർ ഫൈനൽസിൽ സിന്ധു ജേതാവായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhubadminton world tour finalsAn Seyoung
News Summary - PV Sindhu loses to An Seyoung in BWF World Tour Finals summit clash
Next Story