Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവാക്ക്​ പാലിച്ച്​...

വാക്ക്​ പാലിച്ച്​ മോദി; സിന്ധുവിനൊപ്പം ഐസ്​ക്രീം കഴിച്ചു

text_fields
bookmark_border
modi sindhu icecream
cancel

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്​സിൽ ഏഴ്​ മെഡലുകൾ സ്വന്തമാക്കി അഭിമാനമായ ഇന്ത്യൻ സംഘത്തിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിരുന്ന്​ ഒരുക്കിയിരുന്നു. ടോക്യോയിൽ നിന്ന്​ മടങ്ങി വന്ന ശേഷം ഇഷ്​ടപ്പെട്ട ഐസ്​ക്രീം ഒരുമിച്ച്​ കഴിക്കാമെന്ന്​ മോദി ബാഡ്​മിന്‍റൺ താരം സിന്ധുവിന്​ വാക്കു നൽകിയിരുന്നു. വനിത വിഭാഗം ബാഡ്​മിന്‍റണിൽ വെങ്കല മെഡൽ ജേതാവായി സിന്ധു നാട്ടിൽ തിരിച്ചെത്തിയതോടെ ആ വാഗ്​ദാനം മോദി നിറവേറ്റി.

'പ്രധാനമന്ത്രിയോടൊത്ത്​ അവസാനം ഒരു ഐസ്ക്രീം കഴിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്' -സിന്ധു ട്വീറ്റ്​ ചെയ്​തു. ഇരുവരും സംസാരിക്കുകയും ഐസ്​ക്രീം കഴിക്കുകയും ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്​. ഒപ്പം സിന്ധുവിന്​ മോദി റാക്കറ്റ്​ സമ്മാനമായി നൽകി.

ഒളിമ്പിക്​സിനൊരുങ്ങുന്നതിനാൽ നിയന്ത്രണം പാലിക്കേണ്ടിവന്നുവെന്നും അതിനാൽ ഐസ്​ ക്രീം കഴിക്കാറില്ലെന്നും പറഞ്ഞ സിന്ധുവിനോട്​ അതുകഴിഞ്ഞ്​ കാണുകയാണെങ്കിൽ കൂടെ ഐസ്​ ക്രീം കഴിക്കുമെന്ന്​ മോദി വാഗ്​ദാനം ചെയ്​തിരുന്നു. ഒളിമ്പിക്​സിനായി പുറപ്പെടുന്ന കായിക താരങ്ങളോട്​ സംവദിക്കുന്ന വേളയിലായിരുന്നു അത്​.

മറ്റു അത്​ലറ്റുകൾക്കൊപ്പം പ്രധാനമന്ത്രിയോട്​ സംസാരിക്കാനായത്​ സന്തോഷകരമായ അനുഭവമാണെന്നായിരുന്നു സിന്ധു അന്ന്​ മാധ്യമങ്ങളോട്​ പ്രതികരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhuIce cream
News Summary - PV Sindhu Finally Eats Ice Cream With PM narendra Modi
Next Story