വീണ്ടും എട്ടാം റാങ്കുകാരനായി പ്രണോയ്; മലയാളി താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് നാലു വർഷത്തിനുശേഷം ലോക ബാഡ്മിന്റൺ റാങ്കിങ്ങിലെ എട്ടാം സ്ഥാനം തിരിച്ചുപിടിച്ചു. നിലവിലെ സീസണിൽ പുറത്തെടുത്ത മികവാണ് തിരുവനന്തപുരം സ്വദേശിയായ 30കാരന് തുണയായത്.
2018ൽ കരിയറിലെ ഏറ്റവും മികച്ച റാങ്കായ എട്ടിൽ പ്രണോയ് എത്തിയിരുന്നെങ്കിലും പിറ്റേ വർഷം നിറംമങ്ങിയ പ്രകടനങ്ങളെത്തുടർന്ന് 34ലേക്ക് താഴ്ന്നു. 2022ൽ തോമസ് കപ്പ് വിജയം, സ്വിസ് ഓപണിൽ റണ്ണറപ്, രണ്ട് സെമി ഫൈനലുകൾ, ഏഴു ക്വാർട്ടർ ഫൈനലുകൾ എന്നിങ്ങനെ മികവ് പുറത്തെടുക്കാൻ പ്രണോയിക്ക് കഴിഞ്ഞു. ബി.ഡബ്ല്യു.എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡിനും നിർദേശിക്കപ്പെട്ടു.
ഇയ്യിടെ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഏക താരവുമായിരുന്നു. ഏഴാം റാങ്കിലുള്ള ലക്ഷ്യ സെൻ ആണ് ഇന്ത്യൻ പുരുഷന്മാരിൽ ഒന്നാമൻ. വനിതകളിൽ പി.വി. സിന്ധു ആറിൽനിന്ന് ഏഴിലേക്ക് വീണു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

