Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഓർലീൻസ് മാസ്റ്റേഴ്സ്;...

ഓർലീൻസ് മാസ്റ്റേഴ്സ്; ആയുഷ് ഷെട്ടിയും തൻവി ശർമയും ഇന്ത്യയെ നയിക്കും

text_fields
bookmark_border
ഓർലീൻസ് മാസ്റ്റേഴ്സ്; ആയുഷ് ഷെട്ടിയും തൻവി ശർമയും ഇന്ത്യയെ നയിക്കും
cancel

പാരിസ്: ചൊവ്വാഴ്ച ആരംഭിക്കുന്ന ഓർലീൻസ് മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ പോരാട്ടത്തിന് ആയുഷ് ഷെട്ടിയും തൻവി ശർമയും നേതൃത്വം നൽകും. തോളിന് പരിക്കേറ്റ എച്ച്.എസ്. പ്രണോയ് മത്സരത്തിൽ പങ്കെടുക്കുന്നില്ല.

കഴിഞ്ഞ വർഷം യു.എസ് ഓപൺ സൂപ്പർ 300 കിരീടം നേടിയ എട്ടാം സീഡ് താരം ആയുഷ് ഷെട്ടിയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ശ്രദ്ധേയ ഇന്ത്യൻ താരം. ചൈനീസ് തായ്പേയുടെ ലീ ഹാവോയാണ് ആദ്യ മത്സരത്തിൽ എതിരാളി.

മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് ഡെന്മാർക്കിെന്റ മാഗ്നസ് ജൊഹാന്നെസനെ നേരിടും. സ്വിസ് ഓപണിൽ മുൻ ലോക ചാമ്പ്യൻ സിംഗപ്പൂരിെന്റ ലോ കീൻ യ്യൂവിനെ ഞെട്ടിച്ച ലോക 42ാം നമ്പർ താരം കിരൺ ജോർജിന് ജപ്പാെന്റ മൂന്നാം സീഡ് താരം കെന്റ നിഷിമോട്ടോയാണ് എതിരാളി. കഴിഞ്ഞ വർഷത്തെ ബി.ഡബ്ല്യു.എഫ് ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ തൻവി ശർമ വനിതാ സിംഗിൾസിൽ തായ്‍ലൻഡിെന്റ സുപനിദ കറ്റെതോങ്ങിനെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsbadminton tournamentOrleans MastersIndianLatest News
News Summary - Orleans Masters; Aayush Shetty and Tanvi Sharma to lead India
Next Story