Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലേഷ്യൻ മാസ്റ്റേഴ്സ്...

മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ; പ്ര​ണോ​യ് സെ​മി​യി​ൽ, സി​ന്ധു പുറത്ത്

text_fields
bookmark_border
HS Prannoy
cancel
Listen to this Article

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി​യു​ടെ കു​തി​പ്പ് തു​ട​രു​ന്നു. പ്ര​ണോ​യ് സെ​മി​യി​ൽ ക​ട​ന്ന​പ്പോ​ൾ വ​നി​ത​ക​ളി​ലെ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ പി.​വി. സി​ന്ധു ക്വാ​ർ​ട്ട​റി​ൽ തോ​റ്റു​പു​റ​ത്താ​യി.

ലോ​ക 19ാം ന​മ്പ​ർ താ​ര​മാ​യ പ്ര​ണോ​യ് 14ാം ന​മ്പ​ർ ജ​പ്പാ​ന്റെ കാ​ന്റ സു​നെ​യാ​മ​യെ​യാ​ണ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 25-23, 22-20. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു പ്ര​ണോ​യി​യു​ടെ വി​ജ​യം. ഭാ​ഗ്യ​നി​ർ​ഭാ​ഗ്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ ആ​ദ്യ സെ​റ്റി​ൽ ഒ​ടു​വി​ൽ വെ​ന്നി​ക്കൊ​ടി നാ​ട്ടി​യ പ്ര​ണോ​യ് ര​ണ്ടാം സെ​റ്റി​ൽ 18-20ന് ​പി​റി​കി​ൽ​നി​ന്ന ശേ​ഷ​മാ​ണ് തു​ട​രെ നാ​ലു പോ​യ​ന്റ് സ്വ​ന്ത​മാ​ക്കി സെ​മി​യി​ലേ​ക്ക് കു​തി​ച്ച​ത്. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ൽ ​എ​ട്ടാം സീ​ഡ് ഹോ​ങ്കോ​ങ്ങി​ന്റെ എ​ൻ​ഗ് കാ ​ലോ​ങ് ആ​ൻ​ഗ​സ് ആ​ണ് പ്ര​ണോ​യി​യു​ടെ എ​തി​രാ​ളി.

ഏ​ഴാം ന​മ്പ​ർ താ​ര​മാ​യ സി​ന്ധു ഒ​രി​ക്ക​ൽ കൂ​ടി ര​ണ്ടാം ന​മ്പ​ർ താ​യ്‍വാ​ന്റെ താ​യ് സൂ ​യി​ങ്ങി​നു​മു​ന്നി​ലാ​ണ് മു​ട്ടു​മ​ട​ക്കി​യ​ത്. സ്കോ​ർ: 21-13, 12-21, 21-12. പ​ര​സ്പ​ര​മു​ള്ള 22ാം മ​ത്സ​ര​ത്തി​ൽ സി​ന്ധു​വി​ന്റെ 17ാം തോ​ൽ​വി​യാ​ണി​ത്. തൊ​ട്ടു​മു​മ്പ് ന​ട​ന്ന മ​ലേ​ഷ്യ​ൻ ഓ​പ​ണി​ലും താ​യ് സൂ ​യി​ങ്ങി​നോ​ടാ​ണ് സി​ന്ധു തോ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV SindhuHS PrannoyMalaysian Masters Badminton
News Summary - Malaysian Masters Badminton; Prannoy in semis, Sindhu out
Next Story