മലേഷ്യ ഓപൺ: സിന്ധു, പ്രണോയ് പുറത്ത്
text_fieldsക്വാലാലംപുർ: ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും മലേഷ്യ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെൻറിൽ സെമി ഫൈനൽ കാണാതെ പുറത്തായി. ക്വാർട്ടറിൽ സിന്ധു മൂന്നു സെറ്റ് പോരിൽ തായ്‍വാന്റെ തായ് സൂ യിങ്ങിനോട് (സ്കോർ: 13-21, 21-15, 21-13) കീഴടങ്ങിയപ്പോൾ മലയാളി താരമായ പ്രണോയ് നേരിട്ടുള്ള സെറ്റുകൾക്ക് ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയോട് തോൽക്കുകയായിരുന്നു (സ്കോർ: 21-18, 21-16).
രണ്ടാം സീഡായ സൂ യിങ്ങിനെതിരെ ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഏഴാം സീഡായ സിന്ധുവിന്റെ അടിയറവ്. ഇതോടെ പരസ്പര പോരിൽ സൂ യിങ്ങിന് സിന്ധുവിനെതിരെ 16-5 ലീഡായി.
പുരുഷ വിഭാഗത്തിൽ പ്രീക്വാർട്ടറിൽ ലോക നാലാം നമ്പർ തായ്‍വാന്റെ ചൂ ടിൻ ചെന്നിനെ വീഴ്ത്തിയ മികവ് പക്ഷേ എട്ടാം നമ്പർ ക്രിസ്റ്റിക്കെതിരെ 21ാം നമ്പർ താരമായ പ്രണോയിക്ക് പുറത്തെടുക്കാനായില്ല. സിന്ധുവിന്റെയും പ്രണോയിയുടെയും മടക്കത്തോടെ ടൂർണമെന്റിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

