Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമ​ലേ​ഷ്യ ഓ​പ​ൺ:...

മ​ലേ​ഷ്യ ഓ​പ​ൺ: ക​ശ്യ​പ് പു​റ​ത്ത് പ്രണോയ്, സിന്ധു ക്വാർട്ടറിൽ

text_fields
bookmark_border
മ​ലേ​ഷ്യ ഓ​പ​ൺ: ക​ശ്യ​പ് പു​റ​ത്ത് പ്രണോയ്, സിന്ധു ക്വാർട്ടറിൽ
cancel
Listen to this Article

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ ഓ​പ​ൺ സൂ​പ്പ​ർ 750 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും ഒ​ളി​മ്പി​ക് മെ​ഡ​ലി​സ്റ്റ് പി.​വി. സി​ന്ധു​വും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

തോ​മ​സ് ക​പ്പ് ഹീ​റോ​യാ​യ പ്ര​ണോ​യ്, പു​രു​ഷ സിം​ഗ്ൾ​സി​ൽ ലോ​ക നാ​ലാം ന​മ്പ​ർ താ​രം ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ചൂ ​ടീ​ൻ ചെ​നി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. 21-15, 21-7 സ്കോ​റി​ൽ ആ​ധി​കാ​രി​ക ജ​യം നേ​ടാ​ൻ പ്ര​ണോ​യി​ക്കാ​യി. ഇ​ന്തോ​നേ​ഷ്യ ഓ​പ​ണി​ൽ സെ​മി​ഫൈ​ന​ൽ ക​ളി​ച്ച ശേ​ഷ​മെ​ത്തി​യ പ്ര​ണോ​യ്, ചൂ ​ടീ​ൻ ചെ​നി​നെ​തി​രെ ര​ണ്ട് ഗെ​യി​മി​ലും പ​തു​ക്കെ​യാ​ണ് തു​ട​ങ്ങി​യ​തെ​ങ്കി​ലും പി​ന്നീ​ട് ഏ​ക​പ​ക്ഷീ​യ​മാ​യി മു​ന്നേ​റി.

ഏ​ഴാം സീ​ഡ് ഇ​ന്തോ​നേ​ഷ്യ​യു​ടെ ജൊ​നാ​ഥ​ൻ ക്രി​സ്റ്റി​യാ​ണ് ലോ​ക 21ാം ന​മ്പ​റു​കാ​ര​ന്റെ അ​ടു​ത്ത എ​തി​രാ​ളി. ഇ​തു​വ​രെ എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ലും പ്ര​ണോ​യി​യും ക്രി​സ്റ്റി​യും മു​ഖാ​മു​ഖം വ​ന്നു. അ​ഞ്ചി​ൽ ക്രി​സ്റ്റി​യും മൂ​ന്നെ​ണ്ണ​ത്തി​ൽ പ്ര​ണോ​യി​യും ജ​യി​ച്ചു. വ​നി​ത സിം​ഗ്ൾ​സ് ര​ണ്ടാം റൗ​ണ്ടി​ലെ ആ​ദ്യ ഗെ​യി​മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടി താ​യ്‍ല​ൻ​ഡ് യു​വ​താ​രം ഫി​റ്റാ​യാ​പോ​ൺ ചാ​യ്‍വാ​നോ​ട് പ​രാ​ജ​യം സ​മ്മ​തി​ച്ച ശേ​ഷ​മാ​യി​രു​ന്നു സി​ന്ധു​വി​ന്റെ തി​രി​ച്ചു​വ​ര​വ്. സ്കോ​ർ: 19-21 21-9 21-14. ​െചെ​നീ​സ് താ​യ്പേ​യി​യു​ടെ താ​യ് സു ​യി​ങ് ആ​ണ് ക്വാ​ർ​ട്ട​റി​ൽ സി​ന്ധു​വി​ന്റെ പ്ര​തി​യോ​ഗി. ഇ​രു​വ​രും 20 ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 15ലും ​തോ​ൽ​വി​യാ​യി​രു​ന്നു ഇ​ന്ത്യ​ക്കാ​രി​ക്ക്.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു പ്ര​തീ​ക്ഷ പി. ​ക​ശ്യ​പ് ക്വാ​ർ​ട്ട​ർ കാ​ണാ​തെ മ​ട​ങ്ങി. പു​രു​ഷ സിം​ഗ്ൾ​സ് ര​ണ്ടാം റൗ​ണ്ടി​ൽ താ​യ്‍ല​ൻ​ഡി​ന്റെ കു​ൻ​ലാ​വു​റ്റ് വി​ടി​ഡ്സാ​ണി​നോ​ട് 19-21 10-21നാ​യി​രു​ന്നു വീ​ഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysia open
News Summary - Kashyap out in Malaysia Open
Next Story