Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightജി​​മ്മി ജോ​​ർ​​ജ്...

ജി​​മ്മി ജോ​​ർ​​ജ് പുരസ്കാരം എ​​ച്ച്.​​എ​​സ്. പ്ര​​ണോയിക്ക്

text_fields
bookmark_border
ജി​​മ്മി ജോ​​ർ​​ജ് പുരസ്കാരം എ​​ച്ച്.​​എ​​സ്. പ്ര​​ണോയിക്ക്
cancel

കേ​​ര​​ള​​ത്തി​​ലെ മി​​ക​​ച്ച കാ​​യി​​ക താ​​ര​​ത്തി​​നു​​ള്ള ജി​​മ്മി ജോ​​ർ​​ജ് ഫൗ​​ണ്ടേ​​ഷ​​ൻ പുരസ്കാരത്തി​​ന് ബാ​​ഡ്മി​​ന്റ​​ൺ താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് അ​​ർ​​ഹ​​നാ​​യി. ല​​ക്ഷം രൂ​​പ​​യും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്‌​​കാ​​രം. ജോ​​സ് ജോ​​ർ​​ജ് ഐ.​​പി.​​എ​​സ് ചെ​​യ​​ർ​​മാ​​നും അ​​ഞ്ജു ബോ​​ബി ജോ​​ർ​​ജ്, റോ​​ബ​​ർ​​ട്ട് ബോ​​ബി ജോ​​ർ​​ജ്, സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​ർ​​ജ്, ടി.​​ ദേ​​വ​​പ്ര​​സാ​​ദ് എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളു​​മാ​​യ ജൂറിയാ​​ണ് ജേ​​താ​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഡി​​സം​​ബ​​ർ 24ന് ​​പേ​​രാ​​വൂ​​ർ മാ​​ര​​ത്തോ​​ണി​​ന്റെ ഭാ​​ഗമായി ജി​​മ്മി ജോ​​ർ​​ജ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും.

ഇ​​ന്ത്യ​​യു​​ടെ വോ​​ളി​​ബാ​​ൾ ഇ​​തി​​ഹാ​​സം ജി​​മ്മി ജോ​​ർ​​ജി​​ന്റെ സ്മ​​ര​​ണ​​ക്കാ​​യി 1989ൽ ആ​​ണ് ഫൗ​​ണ്ടേ​​ഷ​​ൻ അ​​വാ​​ർ​​ഡ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. 2022ൽ ​​ഇ​​ന്ത്യ​​യെ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി തോ​​മ​​സ് ക​​പ്പ് ജേ​​താ​​ക്ക​​ളാ​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കുവ​​ഹി​​ച്ച പ്ര​​ണോ​​യ് ലോ​​ക ടൂ​​ർ​​സ് ഫൈ​​ന​​ൽ റാ​​ങ്കി​​ങ്ങി​​ൽ ഈ ​​വ​​ർ​​ഷം ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തിയിരുന്നു.

2016ൽ സ്വി​​സ് ഓ​​പ​​ണും 2017ൽ യു.എ​​സ് ഓ​​പണും ക​​ര​​സ്ഥ​​മാ​​ക്കി​​യ പ്ര​​ണോ​​യ് 2018ലെ ​കോ​​മ​​ൺ​​വെ​​ൽ​​ത്ത് ഗെ​​യിംസി​​ൽ ടീം ഇ​​ന​​ത്തി​​ൽ സ്വ​​ർ​​ണവും ഏ​​ഷ്യ​​ൻ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ സിം​​ഗി​​ൾ​​സി​​ൽ വെ​​ങ്ക​​ലവും ക​​ര​​സ്ഥ​​മാ​​ക്കി. ഈ ​​വ​​ർ​​ഷം അ​​ർ​​ജു​​ന അ​​വാ​​ർ​​ഡ് ന​​ൽ​​കി രാജ്യം ആ​​ദ​​രി​​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jimmy george awardHS​​​​ Prannoy
News Summary - Jimmy George Award for H.S​​​​ Prannoy
Next Story