Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightജ​പ്പാ​ൻ ഓ​പ​ൺ:...

ജ​പ്പാ​ൻ ഓ​പ​ൺ: ഇന്ത്യക്ക് കൂട്ടത്തോൽവി; ആശ്വാസമായി ശ്രീകാന്ത്

text_fields
bookmark_border
ജ​പ്പാ​ൻ ഓ​പ​ൺ: ഇന്ത്യക്ക് കൂട്ടത്തോൽവി; ആശ്വാസമായി ശ്രീകാന്ത്
cancel

ഒ​സാ​ക: ജ​പ്പാ​ൻ ഓ​പ​ൺ സൂ​പ്പ​ർ 750 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ സിം​ഗ്ൾ​സ്, ഡ​ബ്ൾ​സ് താ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ ആ​ശ്വാ​സ​മാ​യി കി​ഡം​ബി ശ്രീ​കാ​ന്തി​ന്റെ ജ​യം. പു​രു​ഷ സിം​ഗ്ൾ​സി​ൽ മ​ലേ​ഷ്യ​യു​ടെ ലീ ​സീ ജി​യ​യെ 22-20, 23-21 സ്കോ​റി​നാ​ണ് ആ​ദ്യ റൗ​ണ്ടി​ൽ ശ്രീ​കാ​ന്ത് വീ​ഴ്ത്തി​യ​ത്.

അ​തേ​സ​മ​യം, കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ചാ​മ്പ്യ​ൻ ല​ക്ഷ്യ സെ​ൻ, ഒ​ളി​മ്പ്യ​ൻ സൈ​ന നെ​ഹ് വാ​ൾ എ​ന്നി​വ​രും പു​രു​ഷ, വ​നി​ത, മി​ക്സ​ഡ് ഡ​ബ്ൾ​സ് സ​ഖ്യ​ങ്ങ​ളും തോ​റ്റു​മ​ട​ങ്ങി. ജ​പ്പാ​ന്റെ കെ​ന്റ നി​ഷി​മോ​ട്ടോ​യോ​ട് 21-18, 14-21, 13-21നാ​ണ് ല​ക്ഷ്യ മു​ട്ടു​മ​ട​ക്കി​യ​ത്. സൈ​ന 9-21, 17-21ന് ​ലോ​ക ചാ​മ്പ്യ​ൻ ജ​പ്പാ​ന്റെ അ​കാ​നേ യ​മാ​ഗു​ച്ചി​യോ​ട് തോ​റ്റു.മ​ല​യാ​ളി​യാ​യ എം.​ആ​ർ. അ​ർ​ജു​നും ധ്രു​വ് ക​പി​ല‍യും ചേ​ർ​ന്ന സ​ഖ്യം കൊ​റി​യ​യു​ടെ ചോ​യ് സോ​ൾ ഗ്യൂ-​കിം വോ​ൺ ഹോ ​കൂ​ട്ടു​കെ​ട്ടി​നോ​ട് 21-19, 21-23, 15-21നാ​ണ് പു​രു​ഷ ഡ​ബ്ൾ​സി​ൽ വീ​ണ​ത്.

വ​നി​ത ഡ​ബ്ൾ​സി​ൽ മ​ല​യാ​ളി ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് ടീം 17-21, 18-21​ന് താ​യ് ല​ൻ​ഡി​ന്റെ ജോ​ങ്കോ​ൽ​ഫ​ൻ കി​റ്റി​ത​രാ​കു​ൽ-​റാ​വി​ൻ​ഡ പ്ര​ജോ​ങ്ജാ​യ് ജോ​ടി​യോ​ട് തോ​ൽ​വി സ​മ്മ​തി​ച്ചു. മി​ക്സ​ഡ് ഡ​ബ്ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ജൂ​ഹി ദേ​വാ​ൻ​ഗ​ൻ-​വെ​ങ്ക​ട്ട് ഗൗ​ര​വ് സ​ഖ്യം 11-21, 10-21ന് ​ചൈ​ന​യു​ടെ ഴെ​ങ് സീ ​വെ​യ്-​ഹു​യാ​ങ് യാ ​ക്യോ​ങ് കൂ​ട്ടു​കെ​ട്ടി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. മ​റ്റൊ​രു മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക​ഴി​ഞ്ഞ ദി​വ​സം പു​രു​ഷ സിം​ഗ്ൾ​സ് പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saina NehwalKidambi SrikanthJapan OpenLakshya Sen
News Summary - Japan Open: Kidambi Srikanth Wins, Lakshya Sen and Saina Nehwal out
Next Story