Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇൻഡോനേഷ്യ ഓപൺ ലക്ഷ്യയെ...

ഇൻഡോനേഷ്യ ഓപൺ ലക്ഷ്യയെ വീഴ്ത്തി പ്രണോയ്

text_fields
bookmark_border
ഇൻഡോനേഷ്യ ഓപൺ ലക്ഷ്യയെ വീഴ്ത്തി പ്രണോയ്
cancel
Listen to this Article

ജകാർത്ത: ഇൻഡോനേഷ്യ ഓപൺ ബാഡ്മിന്റൺ ടൂർണമന്റിൽ ലോക എട്ടാം നമ്പർ താരം ലക്ഷ്യ സെന്നിനെ തോൽപിച്ച് എച്ച്.എസ് പ്രണോയ്. പുരുഷ സിംഗ്ൾസിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ നടന്ന ഒന്നാം റൗണ്ട് പോരാട്ടത്തിൽ 21-10, 21-9നാണ് മലയാളിയായ പ്രണോയ് ജയിച്ചത്. ലക്ഷ്യക്കെതിരെ പ്രണോയിയുടെ ആദ്യ വിജയമാണ്. മറ്റൊരു മലയാളി എം.ആർ. അർജുനും ധ്രുവ് കപിലയും ചേർന്ന സഖ്യം ഡബ്ൾസിലും സിംഗ്ൾസിൽ സമീർ വർമയും രണ്ടാം റൗണ്ടിലെത്തിയപ്പോൾ കെ. ശ്രീകാന്തും പി.വി. സിന്ധുവും ഒന്നാം റൗണ്ടിൽ പുറത്തായി.

Show Full Article
TAGS:HS PrannoyIndonesia OpenLakshya Sen
News Summary - Indonesia Open: Lakshya Sen loses to compatriot HS Prannoy
Next Story