Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightചൈ​ന മാ​സ്റ്റേ​ഴ്സ്;...

ചൈ​ന മാ​സ്റ്റേ​ഴ്സ്; പ്ര​ണോ​യ് ര​ണ്ടാം റൗ​ണ്ടി​ൽ

text_fields
bookmark_border
ചൈ​ന മാ​സ്റ്റേ​ഴ്സ്; പ്ര​ണോ​യ് ര​ണ്ടാം റൗ​ണ്ടി​ൽ
cancel

ഷെ​ൻ​ഷെ​ൻ: ചൈ​ന മാ​സ്റ്റേ​ഴ്സ് സൂ​പ്പ​ർ 750 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. പു​രു​ഷ സിം​ഗ്ൾ​സ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ചൂ ​ടി​യ​ൻ ചെ​നി​നെ 21-18, 22-20 സ്കോ​റി​നാ​ണ് തോ​ൽ​പി​ച്ച​ത്.

പ​രി​ക്ക് കാ​ര​ണം ഇ​ക്കൊ​ല്ലം കു​റ​ച്ച് ടൂ​ർ​ണ​മെ​ന്റു​ക​ൾ ന​ഷ്ട​മാ​യ​ശേ​ഷ​മാ​ണ് പ്ര​ണോ​യി​യു​ടെ തി​രി​ച്ചു​വ​ര​വ്. പു​രു​ഷ ഡ​ബ്ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യ് രാ​ജ് ര​ൻ​കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യ​വും ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി.

ഇം​ഗ്ല​ണ്ടി​ന്റെ ബെ​ൻ ലേ​ൻ-​സീ​ൻ വെ​ൻ​ഡി ജോ​ടി​യെ 21-13, 21-10നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, വ​നി​ത സിം​ഗ്ൾ​സി​ലെ ഏ​ക ഇ​ന്ത്യ​ൻ സാ​ന്നി​ധ്യം ആ​ക​ർ​ഷി ക​ശ്യ​പ് ചൈ​ന​യു​ടെ യാ​ങ് യി ​മാ​നി​നോ​ട് 12-21, 14-21ന് ​തോ​റ്റു​പു​റ​ത്താ​യി.

Show Full Article
TAGS:HS PrannoySatwik-ChiragChina Masters badminton
News Summary - HS Prannoy, Satwik-Chirag enter second round of China Master
Next Story