Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 5:37 PM GMT Updated On
date_range 26 May 2023 5:37 PM GMTമലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ: സിന്ധുവും പ്രണോയിയും സെമിയിൽ
text_fieldsbookmark_border
ക്വാലാലംപുർ: ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്.എസ് പ്രണോയിയും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ. ആറാം സീഡായ സിന്ധു ചൈനയുടെ യി മാൻ സാങ്ങിനെയാണ് ക്വാർട്ടറിൽ തോൽപിച്ചത്. സ്കോർ: 21-16, 13-21, 22-20. മലയാളി താരമായ പ്രണോയ് പുരുഷ വിഭാഗം ക്വാർട്ടറിൽ ജപ്പാന്റെ കെന്റ നിഷിമോട്ടോയെയാണ് തോൽപിച്ചത് (25-23, 18-21, 21-13). സെമിഫൈനലിൽ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്ക തുൻജങ്ങാണ് സിന്ധുവിന്റെ എതിരാളി. ലോക ഒമ്പതാം നമ്പർ താരമായ പ്രണോയി 57ാം റാങ്കിലുള്ള ഇന്തോനേഷ്യയുടെ യുവതാരം ക്രിസ്ത്യൻ അഡിനാറ്റയുമായി ഏറ്റുമുട്ടും.
Next Story