തായ്പേയ് ഓപൺ: പ്രണോയിക്ക് തോൽവി
text_fieldsതായ്പേയ്: ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് തായ്പേയ് ഓപൺ സൂപ്പർ 300 ബാഡ്മിന്റണിന്റെ ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്ത്. ഹോങ്കോങ്ങിന്റെ കാ ലോങ് ആംഗസാണ് പ്രണോയിയെ തോൽപിച്ചത്. സ്കോർ: 21-19, 21-8. മുന്നാം സീഡായ പ്രണോയ് അഞ്ചാം സീഡായ കാ ലോങ്ങിനെതിരെ ആദ്യ ഗെയിമിൽ പൊരുതിയെങ്കിലും രണ്ട് പോയന്റകലെ ഇടറി വീണു. 6-5, 12-12, 19-19 എന്നീ പോയന്റുകളിൽ പ്രണോയ് പൊരുതിയെങ്കിലും ജയം കാണാനായില്ല. രണ്ടാം ഗെയിമിൽ 7-2ന്റെ നിർണായക ലീഡ് നേടിയ ഹോങ്കോങ് താരം എട്ട് പോയന്റ് മാത്രം വിട്ടുകൊടുത്ത് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

