Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ: ട്രീസ-ഗായത്രി സഖ്യം സെമിയിൽ പുറത്ത്
text_fieldsbookmark_border
ബർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന്റെ കുതിപ്പിന് അവസാനം. ഇന്ത്യൻ യുവജോടി വനിത ഡബ്ൾസിൽ സെമിയിൽ തോറ്റ് പുറത്തായി.
കൊറിയയുടെ ബയക് ന ഹാ- ലീ സോ ഹീ സഖ്യം 21-10, 21-10 എന്ന സ്കോറിനാണ് ജോളി-ഗായത്രി കൂട്ടുകെട്ടിനെ തോൽപിച്ച് ഫൈനലിലെത്തിയത്. ലോകറാങ്കിങ്ങിൽ 17ാം സ്ഥാനക്കാരായ ഇന്ത്യൻ സഖ്യത്തിന് 20ാം റാങ്കുകാർക്കെതിരെ മികച്ച കളി പുറത്തെടുക്കാനായില്ല. നന്നായി കളിക്കാനായില്ലെന്നും സമ്മർദവും പരിഭ്രമവുമുണ്ടായിരുന്നതായും ഗായത്രിയും ട്രീസയും പറഞ്ഞു.
വരാനിരിക്കുന്ന ടൂർണമെന്റുകളിൽ ശക്തമായി തിരിച്ചുവരുമെന്ന് ട്രീസ പറഞ്ഞു. കഴിഞ്ഞ വർഷവും ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ ട്രീസ-ഗായത്രി സഖ്യം സെമിയിലെത്തിയിരുന്നു.
Next Story

