Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഫ്രഞ്ച് ഓപൺ...

ഫ്രഞ്ച് ഓപൺ ബാഡ്മിന്റൺ; ലോ​ക ഒ​ന്നാം ന​മ്പ​ർ സ​ഖ്യ​ത്തെ വീ​ഴ്ത്തി സാ​ത്വി​ക്-​ചി​രാ​ഗ് ജോ​ടി

text_fields
bookmark_border
ഫ്രഞ്ച് ഓപൺ ബാഡ്മിന്റൺ; ലോ​ക ഒ​ന്നാം ന​മ്പ​ർ സ​ഖ്യ​ത്തെ വീ​ഴ്ത്തി സാ​ത്വി​ക്-​ചി​രാ​ഗ് ജോ​ടി
cancel

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സിം​ഗ്ൾ​സി​ൽ ഇ​ന്ത്യ​ൻ വെ​ല്ലു​വി​ളി അ​വ​സാ​നി​ച്ച​പ്പോ​ൾ ഡ​ബി​ൾ​സി​ൽ വ​മ്പ​ൻ അ​ട്ടി​മ​റി​യു​മാ​യി സാ​ത്വി​ക് സാ​യ് രാ​ജ് റാ​ൻ​കി റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സെ​മി​​ഫൈ​ന​ലി​ൽ. ലോ​ക എ​ട്ടാം ന​മ്പ​റാ​യ ഇ​ന്ത്യ​ൻ ജോ​ടി ഒ​ന്നാം ന​മ്പ​റു​കാ​രാ​യ ജ​പ്പാ​ന്റെ ത​കു​റോ ഹോ​കി-​യൂ​ഗോ കൊ​ബ​യാ​ഷി ടീ​മി​നെ​യാ​ണ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ ത​ക​ർ​ത്ത​ത്. സ്കോ​ർ: 21-12, 21-16. സെ​മി​യി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ 18ാം റാ​ങ്കു​കാ​രാ​യ ചോ​യ് സോ​ൾ ഗ്യു-​കിം വോ​ൻ ഹോ ​സ​ഖ്യ​മാ​ണ് ഇ​ന്ത്യ​ൻ ജോ​ടി​യു​ടെ എ​തി​രാ​ളി​ക​ൾ.

സിം​ഗ്ൾ​സി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും കി​ഡം​ബി ശ്രീ​കാ​ന്തും സ​മീ​ർ വ​ർ​മ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ലോ​ക 11ാം ന​മ്പ​ർ താ​ര​മാ​യ ശ്രീ​കാ​ന്ത് 21-19, 12-21, 19-21ന് ​ഡെ​ന്മാ​ർ​ക്കി​ന്റെ 16ാം ന​മ്പ​ർ റാ​സ്മ​സ് ജെം​കെ​യോ​ടും 12ാം ന​മ്പ​ർ പ്ര​ണോ​യ് 19-21, 22-20, 19-21ന് ​ചൈ​ന​യു​ടെ 22ാം ന​മ്പ​ർ ലു ​ഗ്വാ​ങ് സു​വി​നോ​ടും 31ാം ന​മ്പ​റു​കാ​ര​നാ​യ സ​മീ​ർ 18-21, 11-21ന് 10ാം ​ന​മ്പ​ർ താ​രം താ​യ്‍ല​ൻ​ഡി​ന്റെ കു​ൻ​ലാ​വു​ട് വി​തി​ദ്സ​ര​ണി​നോ​ടു​മാ​ണ് തോ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French OpenSatwik Chirag
News Summary - French Open: Satwik-Chirag beats top seed Takuro-Kobayashi
Next Story