Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകോമൺവെൽത്ത് ഗെയിംസ്:...

കോമൺവെൽത്ത് ഗെയിംസ്: പി.വി സിന്ധുവും ലക്ഷ്യ സെന്നും ഫൈനലിൽ

text_fields
bookmark_border
കോമൺവെൽത്ത് ഗെയിംസ്: പി.വി സിന്ധുവും ലക്ഷ്യ സെന്നും ഫൈനലിൽ
cancel

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ധുവും ലക്ഷ്യ സെന്നും ഫൈനലിൽ. പുരുഷ സെമിഫൈനലിൽ ലക്ഷ്യ സെൻ സിംഗപ്പൂരിന്റെ ജേസൻ തേഹിനെയും വനിത വിഭാഗത്തിൽ സിന്ധു സിംഗപ്പൂരിന്റെ തന്നെ യോ ജിയാ മിന്നിനെയുമാണ് തോൽപ്പിച്ചത്.

21-10,18-21, 21-16 സ്കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ വിജയം. ആദ്യ സെറ്റ് ലക്ഷ്യ സെൻ അനായാസം നേടിയെങ്കിലും രണ്ടാം സെറ്റിൽ ജേസൻ തിരിച്ചടിച്ചു. എന്നാൽ, മൂന്നാം സെറ്റിൽ വർധിതവീര്യത്തോടെ പോരാടി ലക്ഷ്യ സെൻ മത്സരം സ്വന്തമാക്കുകയായിരുന്നു.

എന്നാൽ, തുടർച്ചയായ രണ്ടു സെറ്റുകൾ സ്വന്തമാക്കിയായിരുന്നു രണ്ടുതവണ ഒളിമ്പിക്സ് മെഡൽ ജേതാവായ സിന്ധുവിന്റെ ഫൈനൽ പ്രവേശം. 49 മിനിറ്റിൽ മത്സരം ജയിച്ചാണ് തുടർച്ചയായ രണ്ടാം ഫൈനലിന് സിന്ധു അർഹത നേടിയത്. സ്‌കോർ: 21-19, 21-17. ഫൈനലിൽ കനേഡിയൻ താരം മിഷേൽ ലീയാണ് എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhuLakshya SenCommonwealth Games 2022
News Summary - Commonwealth Games Badminton: PV Sindhu and Lakshya Sen in finals
Next Story