Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനക്കും ശ്രീകാന്തിനും ഒളിമ്പിക്​സ്​ ഇല്ല

text_fields
bookmark_border
സിംഗപ്പൂർ ഒാപണും റദ്ദാക്കി
saina nehwal and srikanth
cancel

ന്യൂഡൽഹി: കോവിഡ്​ വെല്ലുവിളി അതിജയിച്ച്​ ടോ​ക്യോയിൽ ഒളിമ്പിക്​സിന്​ കൊടിയേറിയാൽ ബാഡ്​മിൻറണിൽ ഇന്ത്യയുടെ സൂപ്പർതാരങ്ങളായ സൈന നെഹ്​വാളും കിഡംബി ശ്രീകാന്തും ഉണ്ടാവില്ല.

യോഗ്യത ഉറപ്പിക്കാനുള്ള ലാസ്​റ്റ്​ ചാൻസായി വിശേഷിപ്പിക്കപ്പെട്ട സിംഗപ്പൂർ ഒാപൺ റദ്ദാക്കിയതോടെ ​ ഇന്ത്യൻ ടോപ്​ സീഡ്​ താരങ്ങളുടെ ഒളിമ്പിക്​സ്​ സ്വപ്​നങ്ങൾ വീണുടഞ്ഞു.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ഇന്ത്യൻ ഒാപണും പിന്നാലെ മലേഷ്യൻ ഒാപണും മുടങ്ങിയപ്പോൾ ജൂൺ ആദ്യ വാരത്തിൽ നടക്കുന്ന സിംഗപ്പൂർ ഒാപണായിരുന്നു ഇന്ത്യൻ താരങ്ങളുടെ പ്രതീക്ഷ. ​പി.വി. സിന്ധു, സായ്​ പ്രണീത്​, ഡബ്​ൾസ്​ സഖ്യങ്ങളായ ചിരാഗ്​ ഷെട്ടി-സ്വാതിക്​ സായ്​രാജ്​ എന്നിവരാണ്​ ഒളിമ്പിക്​സ്​ യോഗ്യത നേടിയ ഇന്ത്യൻ താരങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chances of Saina, Srikanth qualifying for Olympics virtually over
Next Story