ലോകചാമ്പ്യനെ തകർത്ത് പ്രണോയ്
text_fieldsബാങ്കോക്: ബാഡ്മിന്റൺ ഫെഡറേഷൻ വേൾഡ് ടൂർ ഫൈനൽസിൽ ലോക ഒന്നാം നമ്പറും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ ഡെന്മാർക്കിന്റെ വിക്ടർ അക്സൽസെന്നിനെ കീഴടക്കി മലയാളി താരം എച്ച്.എസ്. പ്രണോയിയുടെ വീരോചിത മടക്കം.
ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും തോറ്റ് പുറത്തായ പ്രണോയ് അവസാന മത്സരത്തിലാണ് അക്സൽസെന്നിനെ ഞെട്ടിച്ചത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ഇന്ത്യൻ താരത്തിന്റെ തിരിച്ചുവരവ്. സ്കോർ: 14-21, 21-17, 21-18.
കഴിഞ്ഞ വർഷം ഇന്തോനേഷ്യ മാസ്റ്റേഴ്സ് ടൂർണമെന്റിൽ പ്രണോയ് ലോക ഒന്നാം നമ്പർ താരത്തെ പരാജയപ്പെടുത്തിയിരുന്നു. ഈ സീസണിലെ അവസാന ടൂർണമെന്റായ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയുടെ ഏക താരമായിരുന്നു പ്രണോയ്. 2017ലും 2022ലും ലോകചാമ്പ്യനായ അക്സൽസെൻ ടോക്യോ ഒളിമ്പിക്സിലും ജേതാവായിരുന്നു.

