Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ൺ...

ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ൺ ബാ​ഡ്മി​ന്റൺ; ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ

text_fields
bookmark_border
ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ൺ ബാ​ഡ്മി​ന്റൺ; ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ
cancel

ബ​ർ​മി​ങ്ഹാം: ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ കി​രീ​ട പ്ര​തീ​ക്ഷ​യാ​യ ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. മൂ​ന്ന് ഗെ​യിം നീ​ണ്ട സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​യു​ടെ വി​ക്ട​ർ ലാ​യി​യെ തോ​ൽ​പി​ച്ചാ​ണ് ല​ക്ഷ്യ ടി​ക്ക​റ്റെ​ടു​ത്ത​ത്. സ്കോ​ർ: 21-16, 18-21, 21-15. ഞാ​യ​റാ​ഴ്ച ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ലി​ൻ ചു​ൻ യി​യെ നേ​രി​ടും.

താ​യ് സൂ​പ്പ​ർ താ​ര​വും ലോ​ക ര​ണ്ടാം ന​മ്പ​റു​മാ​യ കു​ൻ​ലാ​വു​ത് വി​ദി​ത് സ​ര​ണി​നെ സെ​മി​യി​ൽ ലി​ൻ ചു​നും മ​റി​ച്ചി​ട്ടു. സ്കോ​ർ: 21-14, 18-21, 21-16. മു​ൻ ചാ​മ്പ്യ​നും ലോ​ക ആ​റാം ന​മ്പ​ർ താ​ര​വു​മാ​യ ചൈ​ന​യു​ടെ ലി ​ഷി​ഫേ​ങ്ങി​നെ 21-13, 21-16ന് ​നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ തോ​ൽ​പി​ച്ച​ണ് ല​ക്ഷ്യ സെ​മി​യി​ൽ ക​ട​ന്ന​ത്. ലോ​ക 12ാം ന​മ്പ​റു​കാ​ര​നാ​യ ഇ​ന്ത്യ​ൻ താ​രം 2022ൽ ​റ​ണ്ണ​റ​പ്പാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakshya SenIndiaAll England Open Badminton ChampionshipsSports News
News Summary - All England Open Badminton; Lakshya Sen in the final
Next Story