Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദുരന്തത്തിന്‍റെ നടുക്കും ഓർമകൾ ഇനി അകലെ; ജപ്പാൻ ബാഡ്​മിന്‍റൺ സൂപർതാരം മൊമോട്ട വീണ്ടും റാ​ക്കറ്റേന്തുന്നു
cancel
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദുരന്തത്തിന്‍റെ...

ദുരന്തത്തിന്‍റെ നടുക്കും ഓർമകൾ ഇനി അകലെ; ജപ്പാൻ ബാഡ്​മിന്‍റൺ സൂപർതാരം മൊമോട്ട വീണ്ടും റാ​ക്കറ്റേന്തുന്നു

text_fields
bookmark_border

ടോകിയോ: മലേഷ്യൻ മാസ്​റ്റേഴ്​സ്​ കിരീടം മാറോടുചേർത്ത ആഘോഷവുമായി വാനിൽ വിമാനത്താവളത്തിലേക്ക്​ മടങ്ങുന്നതിനിടെയെത്തിയ ദുരന്തം ഇന്നുമുണ്ട്​ ലോക ഒന്നാം നമ്പർ ബാഡ്​മിന്‍റൺ താരത്തിന്‍റെ ഹൃദയത്തിൽ. ഡ്രൈവർ മരണത്തിന്​ കീഴടങ്ങിയ ദുരന്തത്തിൽ മൊ​മോട്ടക്കും സഹയാത്രികർക്കും നിസാര പരി​ക്കുകളേ പറ്റിയിരുന്നുള്ളൂ. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞ്​ പരിശീലനത്തിന്​ വീണ്ടും കോർട്ടിലെത്തിയപ്പോഴാണ്​ ഇരട്ടക്കാഴ്​ചയായി കണ്ണ്​ പണി പറ്റിക്കുന്നത്​ മനസ്സിലായത്​. കണ്ണിൽ ശസ്​ത്രക്രിയ അത്യാവശ്യമാണെന്ന്​ ഡോക്​ടർമാർ നിർദേശിച്ചതോടെ മറ്റെല്ലാം മറന്ന്​ കൺകുഴി തുറന്ന്​ പ്രശ്​നം പരിഹരിക്കാൻ​ 26 കാരനായ താരം ആശ​ുപത്രിയിലെത്തി. മൂക്കിനും പ്രശ്​നങ്ങൾ പറ്റിയിരുന്നു.

അപകടം ജീവിതം സമ്പൂർണമായി മാറ്റിമറിച്ചെന്ന്​ പറയുന്നു, മൊമോട്ട. കളിയോടു വിട പറയേണ്ടിവരുമെന്ന്​ തോന്നിയില്ലെങ്കിലും ഇനിയും പ്രഫഷനൽ ബാഡ്​മിന്‍റൺ കളിക്കാനാവുമോ എന്ന ആധി പിന്നാലെ കൂടി. മാസങ്ങൾ കഴിഞ്ഞ്​ കളിക്കാൻ ഡോക്​ടർമാർ അനുമതി നൽകിയെങ്കിലും ഇത്തവണ വില്ലനായത്​ കൊറോണവൈറസ്​. കളി പിന്നെയും നീണ്ടു.

2016ലെ റയോ ഒളിമ്പിക്​സിനു മുമ്പ്​ സംഭവിച്ചതിൽനിന്ന്​ വ്യത്യസ്​തമായിരുന്നു കാര്യങ്ങൾ. ജപ്പാനിൽ നിഷിദ്ധമായ കാസിനോ സന്ദർശനവും ചൂതാട്ടവുമായിരുന്നു അന്ന്​ തടസ്സമായതെങ്കിൽ ഇത്തവണ കാരണം തന്‍റെതായിരുന്നില്ല. വൈകിയാണെങ്കിലും ഒടുവിൽ തിരിച്ചെത്താനായത്​ മാത്രമാണ്​ മൊമോട്ടക്ക്​ ഏക ആശ്വാസം. പക്ഷേ, ഇനി പഴയ ഫോം വീണ്ടെടുക്കാനാവുമോ എന്നാണ്​ വേട്ടയാടുന്ന വലിയ ചോദ്യം.

അപകടത്തിന്‍റെ ഏകദേശം പ്രശ്​നങ്ങളും അവസാനിച്ചിട്ടുണ്ടെങ്കിലും മാനസികമായി ചില വ്യഥകൾ വേട്ടയാടുന്നതായി താരം പറയുന്നു. 10 വർഷം മുമ്പ്​ ഇതുപോലൊരു മാർച്ച്​ മാസത്തിൽ ജപ്പാൻ നഗരമായ ഫുകുഷിമയിൽ ആഞ്ഞടിച്ച സൂനാമിയും പി​ന്നാലെയെത്തിയ ഡെയ്​ചി ആണവ നിലയ തകർച്ചയും മനസ്സിൽ ഇപ്പോഴുമുണ്ട്​. അതുകഴിഞ്ഞ്​ അപകടം കൂടിയായതോടെ കാര്യങ്ങൾ കുഴമറിയുമോ എന്നാണ്​ പേടി.

ബുധനാഴ്ച തുടങ്ങുന്ന ഓൾ ഇംഗ്ലണ്ട്​ ഓപണിൽ തുടക്കം കുറിച്ച്​ പതിയെ ഒളിമ്പിക്​ കിരീടം മാറോടുചേർക്കാൻ മനസ്സും ശരീരവും പാകപ്പെടുത്തുകയാണ്​ ലക്ഷ്യം. ഇന്ത്യയുടെ കശ്യപിനെതിരെയാണ്​ ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:All England Open BadmintonKento MomotaOlympic curtain-raiser
News Summary - All England Open Badminton Championships: Kento Momota using event as Olympic curtain-raiser
Next Story