ഏഷ്യൻ യൂത്ത് ഗെയിംസ്; ഹാൻഡ്ബാളിൽ പ്രതീക്ഷയോടെ കുവൈത്ത്
text_fieldsഏഷ്യൻ യൂത്ത് ഗെയിംസ് ഹാൻഡ്ബാൾ സെമി ഫൈനലിൽ കുവൈത്ത്-ബഹ്റൈൻ പോരാട്ടത്തിൽനിന്ന്
കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് ഹാൻഡ്ബാൾ മത്സരത്തിൽ കുവൈത്ത് ഫൈനലിൽ. സെമി പോരാട്ടത്തിൽ ബഹ്റൈനെ (23-21) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കുവൈത്തിന്റെ ഫൈനൽ പ്രവേശനം. വ്യാഴാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന ഫൈനൽ മത്സരത്തിൽ കുവൈത്ത് സൗദി അറേബ്യയെ നേരിടും.
മികച്ച പ്രകടനത്തോടെ സൗദി അറേബ്യയെ മുട്ടുകുത്തിച്ചു കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. യു.എ.ഇ, കസാകിസ്താൻ, തായ്ലൻഡ്, ബഹ്റൈൻ എന്നിവക്കെതിരെ മികച്ച വിജയങ്ങൾ നേരിടാണ് കുവൈത്ത് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. 45 രാജ്യങ്ങളിൽനിന്നായി 5,000ത്തിൽ അധികം അത്ലറ്റുകൾ യൂത്ത് ഗെയിംസിൽ മാറ്റുരക്കുന്നു.
നീന്തൽ, ട്രാംപോളിൻ, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ഗോൾഫ്, കുതിരസവാരി, ഷോ ജംപിങ്, എൻഡുറൻസ്, ഹാൻഡ്ബാൾ, ജൂഡോ, ടിയോക്ബാൾ, തൈക്വാൻഡോ, മുവായ് തായ്, ജിയു-ജിറ്റ്സു എന്നിവയുൾപ്പെടെ 14 കായിക ഇനങ്ങളിലായി 75 കുവൈത്ത് അത്ലറ്റുകൾ മത്സര രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം ഹൈജംപ് മത്സരത്തിൽ കുവൈത്തിന്റെ യാസ്മിൻ വലീദ് സ്വർണവും നാസർ അൽ സഖർ ടെക്ബാൾ മത്സരത്തിൽ വെങ്കലവും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

