ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
text_fieldsആലപ്പുഴ: ഏഷ്യൻ പവർലിഫ്റ്റിങ് വനിത-പുരുഷ വിഭാഗം ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ആലപ്പുഴ റമദ ഹോട്ടലിൽ തുടക്കമാകും. 11 രാജ്യങ്ങളിലെയും കായികതാരങ്ങളും ഒഫീഷ്യലും എത്തി. വൈകീട്ട് ആറിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും.
ഇന്ത്യ, ഇറാൻ, ചൈനീസ് തായ്പേയ്, മംഗോളിയ, ഇന്തോനേഷ്യ, കസാഖ്സ്താൻ, ഉസ്ബകിസ്താൻ, കിർഗിസ്താൻ, ഒമാൻ, ഫിലിപ്പീൻസ്, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. എട്ട് മലയാളികളടക്കം 76 താരങ്ങളുമായാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഇന്റർനാഷനൽ പവർലിഫ്റ്റിങ് ഫെഡറേഷൻ റീജനൽ ഘടകമായ ഇന്റർനാഷനൽ ഏഷ്യൻ പവർലിഫ്റ്റിങ് ഫെഡറേഷൻ, ദേശീയ ഫെഡറേഷനായ പവർലിഫ്റ്റിങ് ഇന്ത്യ, കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ എല്ലാദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് മത്സരങ്ങൾ. വിവിധരാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കായി കേരളീയ കലാരൂപങ്ങളും പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് കായൽയാത്രയും ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.