Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് നഖ്‌വിയിൽ നിന്ന് മെഡൽ സ്വീകരിക്കേണ്ടി വരുമോ? ബി.സി.സി.ഐയുടെ മറുപടി ഇങ്ങനെ

text_fields
bookmark_border
ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് നഖ്‌വിയിൽ നിന്ന് മെഡൽ സ്വീകരിക്കേണ്ടി വരുമോ? ബി.സി.സി.ഐയുടെ മറുപടി ഇങ്ങനെ
cancel
camera_alt

മൊഹ്‌സിൻ നഖ്‌വി

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ വനിത - പുരുഷ ടീമുകൾ വിജയിച്ചാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും (പി.സി.ബി) ഏഷ്യൻ കൗൺസിൽ ചെയർമാനുമായ (എ.സി.സി) മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് മെഡൽ സ്വീകരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. നഖ്‌വിയാണ് ജേതാക്കൾക്ക് ഇത്തവണ മെഡൽ സമ്മാനിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം.

ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒ.സി.എ) മെഡലുകൾ സമ്മാനിക്കാൻ നഖ്‌വിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തുകയാണെങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് മെഡൽ സ്വീകരിക്കേണ്ടി വരും. മെഡൽ സ്വീകരിക്കുന്നത് വിസമ്മതിക്കുന്നത് ഗെയിംസിനെയും ഒ.സി.എയെയും അപമാനിക്കുന്നതായാണ് കണക്കാക്കുക.

"ഒ.സി.എ നിയമങ്ങളും ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ (ഐ.ഒ.എ) ഉന്നത വൃത്തങ്ങളും നൽകുന്ന സൂചനകൾ പ്രകാരം, ഖത്തറിൽ നിന്നുള്ള ഒ.സി.എ പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ ഥാനി ഔദ്യോഗികമായി ഈ ചുമതല നഖ്‌വിക്ക് കൈമാറുകയാണെങ്കിൽ, ഇന്ത്യൻ താരങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് മെഡലുകൾ സ്വീകരിക്കേണ്ടി വരും. അതിന് വിസമ്മതിക്കുന്നത് ഗെയിംസിനെയും ഒ.സി.എയെയും അതിന്റെ പ്രതിനിധിയെയും അപമാനിക്കുന്നതിന് തുല്യമായി കണക്കാക്കപ്പെടും. ഇത് അച്ചടക്ക നടപടികൾക്കും കാരണമായേക്കാം." ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഏഷ്യൻ ഗെയിംസിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വനിത - പുരുഷ ടീമുകൾ ഇത്തവണയും ജേതാക്കളാവാൻ സാധ്യത കൽപ്പിക്കപ്പെടുന്നവരാണ്. കഴിഞ്ഞ ആഴ്ച സമാപിച്ച വനിത ഏഷ്യൻ കപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീം പാകിസ്താൻ മന്ത്രി കൂടിയായ നഖ്‌വിയിൽ നിന്ന് കപ്പ് സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. 2025 സെപ്റ്റംബറിൽ നടന്ന ഏഷ്യൻ കപ്പിൽ വിജയിച്ചതിന് ശേഷം ഇന്ത്യൻ പുരുഷ ടീമും സമാനമായി കപ്പ് നിരസിച്ചിരുന്നു. ഈ കപ്പ് ഇതുവരെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല.

ഇത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ ഇന്ത്യൻ ടീമുകൾ മെഡൽ നേടുകയാണെങ്കിൽ എന്ത് നിലപാടെടുക്കണമെന്നത് അപ്പോൾ തീരുമാനിക്കുമെന്നാണ് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞത്."നിലവിൽ ഞങ്ങൾ മത്സരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യം ടീമുകൾ മെഡൽ സ്വന്തമാക്കട്ടെ. അപ്പോഴത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മത്സരങ്ങൾ ജയിക്കുന്നതിൽ മാത്രമാണ് ഇപ്പോൾ ബോർഡിന്റെയും താരങ്ങളുടെയും ശ്രദ്ധ. ഇതുവരെ നടക്കാത്ത കാര്യത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല."

ഒ.സി.എ ഭരണഘടനയിലെ ആർട്ടിക്കിൾ 66 പ്രകാരം വിജയികൾക്കുള്ള മെഡലുകൾ സമ്മാനിക്കുന്നത് ഒ.സി.എ പ്രസിഡന്റാണെങ്കിലും ഈ ചുമതല മറ്റ് അംഗങ്ങൾക്ക് കൈമാറാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. ഗെയിംസിന്റെ മെഡൽ വിതരണ ചടങ്ങുകളിൽ യാതൊരുവിധത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളോ, വാണിജ്യ-രാഷ്ട്രീയ, മത, വംശീയ പ്രചാരണങ്ങളോ അനുവദിക്കുന്നതല്ലെന്നും നിയമത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will Team India Accept Asian Games Medals From Mohsin Naqvi? BCCI Breaks Silence
Next Story