Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഏ​ഷ്യ​ൻ ഗെ​യിം​സ്:...

ഏ​ഷ്യ​ൻ ഗെ​യിം​സ്: ഖ​ത്ത​റി​ന് മൂ​ന്നാം സ്വ​ർ​ണം

text_fields
bookmark_border
Asian Games
cancel
camera_alt

ഏ​ഷ്യ​ൻ ഗെ​യിം​സ് 400മീ. ​ഹ​ർ​ഡ്ൽ​സി​ൽ സ്വ​ർ​ണം നേ​ടി​യ അ​ബ്ദു​റ​ഹ്മാ​ൻ സാം​ബ​യും (വ​ല​ത്), വെ​ള്ളി നേ​ടി​യ ബാ​സിം ഹാ​മി​ദ​യും

ദോ​ഹ: ഏ​ഷ്യ​ൻ ഗെ​യിം​സ് ട്രാ​ക്കി​ൽ​നി​ന്ന് വീ​ണ്ടും സ്വ​ർ​ണം കൊ​യ്ത് ഖ​ത്ത​റി​ന്റെ താ​ര​ങ്ങ​ൾ. സൂ​പ്പ​ർ താ​രം മു​അ്ത​സ് ബ​ർ​ഷിം ബു​ധ​നാ​ഴ്ച ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കാ​നി​രി​ക്കെ 400 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സി​ൽ ഖ​ത്ത​റി​ന് സ്വ​ർ​ണ​വും വെ​ള്ളി​യും പി​റ​ന്നു. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഹ​ർ​ഡ്ൽ​സ് ഫൈ​ന​ലി​ൽ അ​ബ്ദു​റ​ഹ്മാ​ൻ സാം​ബ സ്വ​ർ​ണ​നേ​ട്ട​വു​മാ​യി തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ഒ​ന്നാ​മ​നാ​യി. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ 48.04 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു ഫി​നി​ഷി​ങ്. ഖ​ത്ത​റി​ന്റെ​ത​ന്നെ ബാ​സിം ഹാ​മി​ദ വെ​ള്ളി നേ​ടി.

ഇ​തോ​ടെ, ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഖ​ത്ത​റി​ന്റെ സ്വ​ർ​ണ​നേ​ട്ടം മൂ​ന്നാ​യി. നാ​ലു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് മെ​ഡ​ലു​മാ​യി 16ാം സ്ഥാ​ന​ത്താ​ണ് ഖ​ത്ത​ർ. 2019 ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല​വും ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​വും നേ​ടി​യ അ​ബ്ദു​റ​ഹ്മാ​ൻ സാം​ബ 2018 ജ​കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ റി​ലേ ഉ​ൾ​പ്പെ​ടെ ര​ണ്ട് സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ഹൈ​ജം​പി​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ബ​ർ​ഷിം ബു​ധ​നാ​ഴ്ച മെ​ഡ​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian GamesQatar
News Summary - Asian Games: Qatar's third gold
Next Story