Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഏ​ഷ്യ​ൻ ഗെ​യിം​സ്:...

ഏ​ഷ്യ​ൻ ഗെ​യിം​സ്: അ​ത്‍ല​റ്റി​ക്സിൽ ഖ​ത്ത​റി​ന് ര​ണ്ടാം സ്വ​ർ​ണം

text_fields
bookmark_border
Qatar Athlete Muhammed Al Galni Celebrating his gold medal on 1500 Meter Athletics
cancel
camera_alt

1500 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ

ഖ​ത്ത​റി​ന്റെ മു​ഹ​മ്മ​ദ് അ​ൽ ഗ​ർ​നി​യു​ടെ ആ​ഹ്ലാ​ദം

ദോ​ഹ: ചൈ​ന​യി​ലെ ഹാ​ങ്ചൗ​വി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​റി​ന് സ്വ​ർ​ണ​നേ​ട്ടം. ഞാ​യ​റാ​ഴ്ച ന​ട​ന്ന പു​രു​ഷ വി​ഭാ​ഗം അ​ത്‍ല​റ്റി​ക്സി​ൽ മു​ഹ​മ്മ​ദ് അ​ൽ​ഗാ​ർ​നി​യി​ലൂ​ടെ​യാ​ണ് ഖ​ത്ത​റി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ ര​ണ്ടാം സ്വ​ർ​ണ​മെ​ത്തി​യ​ത്. ഇ​ന്ത്യ​യു​ടെ ജി​ൻ​സ​ൺ ജോ​ൺ​സും, അ​ജ​യ് കു​മാ​ർ സ​രോ​ജും മി​ക​ച്ച മ​ത്സ​രം സ​മ്മാ​നി​ച്ച റേ​സി​ൽ മൂ​ന്ന് മി​നി​റ്റ് 38.36 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു മു​ഹ​മ്മ​ദ് അ​ൽ​ഗ​ർ​നി​യു​ടെ ഫി​നി​ഷി​ങ്.

അ​ജ​യ് കു​മാ​ർ വെ​ള്ളി​യും മ​ല​യാ​ളി താ​രം ജി​ൻ​സ​ൺ ജോ​ൺ​സ​ൺ വെ​ങ്ക​ല​വും നേ​ടി. ഖ​ത്ത​റി​ന്റെ ഹ​സ​ൻ അ​ബ്ദു​റ​ഹ്മാ​നാ​ണ് നാ​ലാ​മ​ത്. മ​ധ്യ​ദൂ​ര ഓ​ട്ട​ത്തി​ൽ ഖ​ത്ത​റി​ന്റെ ക​രു​ത്താ​യ അ​ൽ ഗ​ർ​നി​യു​ടെ മൂ​ന്നാം ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ട​മാ​ണി​ത്. 2014 ഇ​ഞ്ചി​യോ​ൺ ഗെ​യിം​സി​ൽ 1500, 5000 മീ​റ്റ​റു​ക​ളി​ൽ താ​രം സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 2011 പാ​ൻ അ​റ​ബ് ഗെ​യിം​സി​ലും സ്വ​ർ​ണം നേ​ടി. ത്രീ ​ഓ​ൺ ത്രീ ​ബാ​സ്ക​റ്റ് ബാ​ളി​ലും ഖ​ത്ത​ർ വെ​ള്ളി മെ​ഡ​ൽ നേ​ടി. ഇ​തോ​ടെ ഖ​ത്ത​റി​ന്‍റെ മെ​ഡ​ൽ​നേ​ട്ടം ഏ​ഴാ​യി ഉ​യ​ർ​ന്നു. ര​ണ്ട് സ്വ​ർ​ണം, മൂ​ന്ന് വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് മെ​ഡ​ൽ​നേ​ട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AthleticsWinsGold MedalQatarAsian Games 2023
News Summary - Asian Games: Qatar wins second gold in athletics
Next Story