Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുവർണ ലോവ്‌ലിന; മേരികോമിന് ശേഷം സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ബോക്സർ; ആർച്ചറിയിൽ ഇന്ത്യക്ക് ചരിത്ര സ്വർണം

text_fields
bookmark_border
സുവർണ ലോവ്‌ലിന; മേരികോമിന് ശേഷം സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ബോക്സർ; ആർച്ചറിയിൽ ഇന്ത്യക്ക് ചരിത്ര സ്വർണം
cancel

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണം സ്വന്തമാക്കി ലോവ്‌ലിന ബോർഗോഹെയ്ൻ. ചൈനയുടെ സിയി ബാവോയെ ഏകപക്ഷീയമായി ( 5 -0) പരാജയപ്പെടുത്തിയാണ് ലോവ്‌ലിന സ്വർണം ചൂടിയത്. ഇത് താരത്തിന്റെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണമാണ്. തന്റെ 29-ാം ജന്മദിനത്തിൽ തന്നെ മെഡൽ സ്വന്തമാക്കിയ ലോവ്‌ലിന 2014-ൽ മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന ആദ്യ വനിതാ ബോക്‌സറായി മാറി.

തുടർച്ചയായി ഏഷ്യൻ ഗെയിംസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്ര നേട്ടവുമായാണ് ലോവ്‌ലിന സ്വർണപോരാട്ടത്തിന് ഇറങ്ങിയത്. മികച്ച രീതിയിൽ പോരാട്ടം ആരംഭിച്ച ഇന്ത്യൻ താരം ആദ്യ റൗണ്ടിൽ 3-2 ന് വിജയിച്ചു. രണ്ടാം റൗണ്ടിൽ ചൈനീസ് താരം ബാവോ ആക്രമണാത്മകമായ പഞ്ചുകൾ കൊണ്ട് നേരിട്ടെങ്കിലും ലോവ്‌ലിന 4-1 ന്റെ വ്യക്തമായ മുൻതൂക്കം നേടി. അവസാന റൗണ്ടിൽ പൂർണ നിയന്ത്രണമേറ്റെടുത്ത ഇന്ത്യൻ താരം മികച്ച പ്രതിരോധത്തിലൂടെ ചൈനീസ് താരത്തിന്റെ തിരിച്ചുവരവ് തടഞ്ഞ് മെഡൽ സ്വന്തമാക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസ് 2026ലെ 12 -ാം സ്വർണമാണ് ലോവ്‌ലിന സ്വന്തമാക്കിയത്. നേരത്തെ, ആർച്ചറിയിൽ ഇന്ത്യൻ വനിതാ റിക്കർവ് ടീം ചരിത്ര സ്വർണം സ്വന്തമാക്കിയിരുന്നു. പത്ത് തവണ ഒളിമ്പിക്സ് ചാമ്പ്യന്മാരും നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാരുമായ ദക്ഷിണ കൊറിയയെ 5-3 ന് അട്ടിമറിച്ചാണ് ചരിത്രത്തിലാദ്യമായി ഇന്ത്യ ഏഷ്യൻ ഗെയിംസ് സ്വർണം ചൂടിയത്. അങ്കിത ഭകത്, കീർത്തി ശർമ, കുംകും മോഹോദ് എന്നിവരടങ്ങിയ സഖ്യമാണ് ചരിത നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ചത്.

കൂടാതെ, ആർച്ചറി മിക്സഡ് റിക്കർവ് ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. കുംകും മൊഹോദ് - ധീരജ് ബൊമ്മദേവര സഖ്യമാണ് മെഡൽ കരസ്ഥമാക്കിയത്. ഫൈനലിൽ ചൈനയുടെ സു ജിൻഗി-ലി മെങ്കി സഖ്യത്തോട് 3-5 ന് പരാജയപ്പെട്ടാണ് ഇന്ത്യൻ സംഘം സ്വർണം കൈവിട്ടത്. സെ‌യ്‌ലിങ്ങിൽ വനിതകളുടെ ഡിങ്കി ഇനത്തിൽ നേത്ര കുമനൻ വെങ്കല മെഡൽ നേടിയിട്ടുണ്ട്. ഇത് സൈലിങ്ങിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ്. ഈയിനത്തിൽ തായ്‌ലൻഡിന്റെ സോഫിയ മോണ്ട്ഗോമറി സ്വർണവും സിംഗപ്പൂരിന്റെ ജാനിയ ആങ് വെള്ളി മെഡലും കരസ്ഥമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lovlina wins gold in 75kg boxing; India wins first-ever gold in women's team recurve archery
Next Story