ഏഷ്യൻ ഗെയിംസ്: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിച്ചത് പാകമല്ലാത്ത ജഴ്സികൾ
text_fieldsന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പുറപ്പെടാനിരിക്കുന്ന ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങളിൽ പലർക്കും ലഭിച്ചത് പാകമല്ലാത്ത ജഴ്സികളെന്ന് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയാണ് ടീം യാത്ര തിരിക്കുന്നത്.
പ്രശ്ന പരിഹാരത്തിനായി ബി.സി.സി.ഐയും ഇന്ത്യൻ ഒളിമ്പിക്സ് കമ്മിറ്റിയും (ഐ.ഒ.സി) കിറ്റ് വിതരണക്കാരായ ജെ.എസ് ഡബ്ല്യു ഇൻസ്പയറുമായി ആശയവിനിമയം തുടരുകയാണ്. "ക്രിക്കറ്റ് താരങ്ങളിൽ പലർക്കും പാകമല്ലാത്ത ജഴ്സികളാണ് കിട്ടിയത്. അവയിൽ ഭൂരിഭാഗവും പരിഹരിച്ചിട്ടുണ്ട്. കുറച്ച് മാത്രമാണ് ബാക്കിയുള്ളത്. അവ ഉടൻ തന്നെ ടീമിന് എത്തിക്കും. രണ്ടു വ്യത്യസ്ത ജഴ്സികളാണ് ഇന്ത്യ ജപ്പാനിൽ ഉപയോഗിക്കുന്നത്.
സെപ്റ്റംബർ 22ന് ജപ്പാനെതിരായ ഏക ട്വന്റി20 മത്സരത്തിൽ സാധാരണ ജഴ്സിയും സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനലിൽ ഏഷ്യൻ ഗെയിംസിനുള്ള ജഴ്സിയുമാണ് ധരിക്കുക. പല താരങ്ങളും പാകമുള്ള ജഴ്സിക്കായി കാത്തിരിക്കുകയാണ്.
അതേസമയം, ഇന്ത്യൻ അത്‌ലറ്റുകൾ ജപ്പാനിൽ താമസൗകര്യത്തിൽ പ്രതിസന്ധികൾ നേരിട്ടതിനാൽ ബി.സി.സി.ഐ പുരുഷ ക്രിക്കറ്റ് താരങ്ങൾക്കായി പ്രത്യേകം ഹോട്ടൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. "വനിതാ ടീമിന്റെ താമസ സൗകര്യത്തിൽ പ്രശ്നങ്ങളില്ല. പുരുഷ ടീമിനായി സംഘാടകർ നൽകിയ മുറികളിൽ കിറ്റ് ബാഗുകൾ സൂക്ഷിക്കാൻ പോലും സ്ഥലമില്ലായിരുന്നു. അവിടെ വലിയ ഹോട്ടലുകൾ അധികം ഇല്ലെങ്കിലും ജപ്പാനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ബി.സി.സി.ഐ സ്വന്തം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്."
നേരത്തെ, ജപ്പാനിലെത്തിയ ഇന്ത്യൻ അത്‌ലറ്റുകൾക്ക് താമസസൗകര്യത്തിനായി 14 മണിക്കൂറോളം എയർപോർട്ടിൽ കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ത്യൻ വനിതാ ജിംനാസ്റ്റിക്സ് താരം പ്രണതി നായകിനും പുരുഷ കോച്ചിനും താമസിക്കാൻ ഒരേ മുറി നൽകിയതും വിവാദമായിരുന്നു. ഇന്ത്യൻ താരങ്ങൾക്ക് പുറമെ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ താരങ്ങളും പ്രതിസന്ധി നേരിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

