Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വ​ർ​ണ​ചോ​ർ​ച്ച; നാ​ലു വർഷത്തി​നി​ടെ ചോ​ർ​ന്നു​പോ​യ​ത് ഏ​ഴു സ്വ​ർ​ണം

text_fields
bookmark_border
Indian athletes competing and celebrating success at the Asian Games in Nagoya
cancel

ന്യൂ​ഡ​ൽ​ഹി: വ​ൻ​ക​ര​യു​ടെ മേ​ള ചൈ​ന​യി​ലെ ഹാ​ങ്ചു​വി​ൽ നി​ന്നും ജ​പ്പാ​നി​ലെ ഐ​ച്ചി ന​ഗോ​യ​യി​ലെ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ നി​ന്നും ചോ​ർ​ന്നു​പോ​യ സ്വ​ർ​ണ​ത്തി​ന്റെ എ​ണ്ണം ന​ൽ​കു​ന്ന സൂ​ച​ന​യെ​ന്ത്..?. ഏ​ഷ്യ​ൻ ഗെ​യിം​സ് സ​മാ​പി​ക്കു​മ്പോ​ൾ ഏ​റെ ച​ർ​ച്ച​യാ​വേ​ണ്ട​തും ഈ ​മെ​ഡ​ൽ ചോ​ർ​ച്ച ത​ന്നെ. 2022 ഹാ​ങ്ചു ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ 28 സ്വ​ർ​ണ​മാ​ണ് നേ​ടി​യ​തെ​ങ്കി​ൽ, ഇ​ത്ത​വ​ണ അ​തേ നാ​ലാം സ്ഥാ​നം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും മെ​ഡ​ൽ പ​ട്ടി​ക​യി​ൽ വ​ലി​യ ചോ​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. നാ​ലു​വ​ർ​ഷം മു​മ്പ് 28 സ്വ​ർ​ണ​വും 38 വെ​ള്ളി​യും 41 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 107 മെ​ഡ​ലു​ക​ൾ നേ​ടി​യ​പ്പോ​ൾ ഇ​ത്ത​വ​ണ 21 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം 85 ആ​യി ചു​രു​ങ്ങി. ​ന​ഷ്ട​മാ​യ​ത് ഏ​ഴ് സ്വ​ർ​ണം. ഷൂ​ട്ടി​ങ്ങി​ലും ആ​ർ​ച്ച​റി​യി​ലു​മെ​ല്ലാം മെ​ഡ​ൽ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ളാ​ണ് ബാ​ക്കി​യു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ ഷൂ​ട്ടി​ങ്ങി​ൽ മാ​ത്രം ഏ​ഴ് സ്വ​ർ​ണം പി​റ​ന്ന​പ്പോ​ൾ ഇ​ത്ത​വ​ണ​യ​ത് മൂ​ന്നാ​യി. എ​ന്നാ​ൽ, ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യ ഏ​ഴ് ഷൂ​ട്ടി​ങ് ഇ​ന​ത്തി​ലും ഇ​ത്ത​വ​ണ നി​ല​നി​ർ​ത്താ​നാ​യി​ല്ല. ആ​ർ​ച്ച​റി കോ​മ്പൗ​ണ്ടി​ലും, ക​ബ​ഡി, ക്രി​ക്ക​റ്റ്, ഹോ​ക്കി പു​രു​ഷ സ്വ​ർ​ണ​ത്തി​ലും നി​ല​നി​ർ​ത്താ​നാ​യ​തൊ​ഴി​ച്ചാ​ൽ ന​ഷ്ട​ങ്ങ​ളു​ടെ​യും തി​രി​ച്ച​ടി​ക​ളു​ടേ​തു​മാ​ണ് ഐ​ച്ചി ന​ഗോ​യ​യി​ലെ ബാ​ല​ൻ​സ് ഷീ​റ്റ്. അ​ത്‍ല​റ്റി​ക്സാ​ണ് തി​രി​ച്ച​ടി​യേ​റ്റ മ​റ്റൊ​രു വി​ഭാ​ഗം. ആ​റ് സ്വ​ർ​ണ​വും 14 വെ​ള്ളി​യും ഒ​മ്പ​ത് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 2022ലെ ​അ​ത്‍ല​റ്റി​ക്സി​ൽ 29 മെ​ഡ​ലു​ക​ൾ പി​റ​ന്ന​പ്പോ​ൾ, ഇ​പ്പോ​ഴ​ത് ഒ​രു സ്വ​ർ​ണം, ഒ​മ്പ​ത് വെ​ള്ളി, 14 വെ​ങ്ക​ല​മാ​യി ചു​രു​ങ്ങി. ആ​റി​നു​പ​ക​രം വ​ന്ന​ത് ഒ​രു സ്വ​ർ​ണം മാ​ത്രം. അ​താ​വ​ട്ടെ റി​ലേ​യി​ലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India at Asian Games: 7 Gold Medals Lost in Four Years From Hangzhou to Nagoya
Next Story