ടെക്ബാൾ: ഇന്ത്യയുടെ ഡബ്ൾസ് ടീം പുറത്ത്
text_fieldsനഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നിരാശ തുടക്കം. ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ ടെക്ബാളിലെ അരങ്ങേറ്റ മത്സരത്തിൽ പുരുഷ ഡബ്ൾസ് ടീം പുറത്തായി. ഗ്രൂപ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു ഇന്ത്യയുടെ ഡെക്ലാൻ മാർഷൽ ഗോൺസാൽവസ് - മുഹമ്മദ് അനസ് ഇമ്രാൻ ബേഗ് സഖ്യം. ഗ്രൂപ് ബി-യിൽ ഉൾപ്പെട്ടിരുന്ന സഖ്യത്തിന് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ആദ്യ മത്സരത്തിൽ വിയറ്റ്നാമിന്റെ ട്രൂങ് ജിയാങ് ബാ - അൻ ഖോവ ലെ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് (10-12, 8-12) പരാജയപ്പെട്ടു. തുടർന്ന് ദക്ഷിണ കൊറിയയുടെ ജുൻസുക് ലീ - തേബീൻ ലീ സഖ്യത്തോടും (4-12, 7-12) കീഴടങ്ങി. വെള്ളിയാഴ്ച ഇന്ത്യക്ക് വനിത സിംഗ്ൾസ്, മിക്സഡ് ഡബ്ൾസ് മത്സരങ്ങളുണ്ട്. വനിത സിംഗ്ൾസിൽ ക്വിംസി ഡിസൂസയാണ് മത്സരിക്കുന്നത്. മിക്സഡിൽ അനസ് ബേഗ്-ക്വിംസി സഖ്യവും ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

