ഏഷ്യൻ ഗെയിംസ്: ബർഷിമിന് സ്വർണം
text_fieldsമുഅതസ് ബർഷിമിന്റെ സ്വർണനേട്ടം
ദോഹ: ഖത്തറിന്റെ പ്രതീക്ഷകൾക്ക് വീണ്ടും സ്വർണത്തിളക്കം സമ്മാനിച്ച് ഏഷ്യൻ ഗെയിംസിൽ മുഅതസ് ബർഷിമിന്റെ നേട്ടം. പുരുഷ വിഭാഗം ഹൈജംപിലാണ് ഖത്തറിന്റെ ഒളിമ്പിക്സ്, ലോകചാമ്പ്യൻ താരം പൊന്നണിഞ്ഞത്. ബുധനാഴ്ച നടന്ന പോരാട്ടത്തിൽ 2.35 മീറ്റർ ചാടിയ ബർഷിം ഗെയിംസ് റെക്കോഡ് സ്ഥാപിച്ച് വെല്ലുവിളികളില്ലാതെ സ്വർണം നേടി.
ലോകവേദികളിൽ ഖത്തറിന്റെ അഭിമാനമായി മാറിയ താരത്തിന്റെ മൂന്നാം ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേട്ടമാണിത്. നേരത്തേ 2010 ഗ്വാങ്ഷുവിലും 2014 ഇഞ്ചിയോണിലും ബർഷിം സ്വർണം നേടിയിരുന്നു. ഇതോടെ ഹാങ്ചോവിൽ ഖത്തറിന്റെ സ്വർണനേട്ടം നാലായി ഉയർന്നു. ആറ് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 13 മെഡലുമായി 14ാം സ്ഥാനത്താണ് ഖത്തർ.

