Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ ഗെ​യിം​സ്:ഖ​ത്ത​റി​ന് ഇ​ര​ട്ട മെ​ഡ​ൽ

text_fields
bookmark_border
Nasar Al Athiyya
cancel
camera_alt

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ നാ​സ​ർ അ​ൽ അ​തി​യ്യ​യു​ടെ പ്ര​ക​ട​നം

ദോ​ഹ: ​കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ ഷൂ​ട്ടി​ങ് റേ​ഞ്ചി​ൽ​നി​ന്ന് ആ​ദ്യ മെ​ഡ​ലു​ക​ൾ എ​യ്തു​വീ​ഴ്ത്തി ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഖ​ത്ത​റി​ന്റെ മെ​ഡ​ൽ കൊ​യ്ത്തി​ന് തു​ട​ക്ക​മാ​യി. പു​രു​ഷ​വി​ഭാ​ഗം സ്കീ​റ്റ് ഷൂ​ട്ടി​ങ്ങി​ൽ വ്യ​ക്തി​ഗ​ത, ടീം ​ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ ആ​ദ്യ മെ​ഡ​ൽ നേ​ട്ടം. വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ഒ​ളി​മ്പി​ക്സ് വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വാ​യ നാ​സ​ർ അ​ൽ അ​തി​യ്യ വെ​ങ്ക​ലം നേ​ടി.

ടീം ​ഇ​ന​ത്തി​ൽ നാ​സ​ർ അ​ൽ അ​തി​യ്യ, റാ​ഷി​ദ് സാ​ലി​ഹ് ഹ​മ​ദ്, മ​സൂ​ദ് സാ​ലി​ഹ് അ​ൽ അ​ത്ബ എ​ന്നി​വ​രു​ടെ ടീം ​വെ​ള്ളി​യും നേ​ടി. നാ​സ​ർ അ​ൽ അ​തി​യ​യു​ടെ നാ​ലാം ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ നേ​ട്ട​മാ​ണി​ത്. നേ​ര​ത്തെ, 2002 ബു​സാ​ൻ, 2010 ഗു​വാ​ങ്ഷു ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ടീം ​ഇ​ന​ത്തി​ൽ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 2010ൽ ​വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ വെ​ങ്ക​ല​വും നേ​ടി. 2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ലാ​യി​രു​ന്നു വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ​ത്.

കാ​ർ റാ​ലി ജേ​താ​വ് എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​നാ​യ അ​തി​യ്യ ഷൂ​ട്ടി​ങ് റേ​ഞ്ചി​ലും മി​ക​വ് മോ​ശ​മാ​ക്കി​യി​ല്ല. വ്യ​ക്തി​ഗ​ത മ​ത്സ​ര​ത്തി​ൽ 64 ​പേ​ർ മാ​റ്റു​ര​ച്ച അ​ങ്ക​ത്തി​ലാ​യി​രു​ന്നു നാ​സ​ർ അ​ൽ അ​തി​യ്യ മെ​ഡ​ലി​ലേ​ക്ക് കാ​ഞ്ചി വ​ലി​ച്ച​ത്. കു​വൈ​ത്തി​ന്റെ അ​ബ്ദു​ല്ല അ​ൽ റാ​ഷി​ദി സ്വ​ർ​ണ​വും ഇ​ന്ത്യ​യു​ടെ അ​ഞ്ജീ​ത് ന​റു​ക വെ​ള്ളി​യും നേ​ടി. ടീം ​ഇ​ന​ത്തി​ൽ ചൈ​ന​ക്കാ​ണ് സ്വ​ർ​ണം. ബീ​ച്ച് വോ​ളി​യി​ൽ ​വ്യാ​ഴാ​ഴ്ച സ്വ​ർ​ണ​പ്ര​തീ​ക്ഷ​യോ​ടെ ഖ​ത്ത​ർ മ​ത്സ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian GamesQatarDouble medal
News Summary - Asian Games: Double medal for Qatar
Next Story