Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്റ​ൺ; മെ​ഡ​ലു​റ​പ്പി​ച്ച് പു​രു​ഷ ടീം; ​വ​നി​ത​ക​ൾ പു​റ​ത്ത്

text_fields
bookmark_border
ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്റ​ൺ; മെ​ഡ​ലു​റ​പ്പി​ച്ച് പു​രു​ഷ ടീം; ​വ​നി​ത​ക​ൾ പു​റ​ത്ത്
cancel

ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്റ​ണി​ൽ ഇ​ന്ത്യ​ക്ക് സ​മ്മി​ശ്ര​ദി​നം. വ​നി​ത ടീം ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പു​റ​ത്താ​യ​പ്പോ​ൾ പു​രു​ഷ​ന്മാ​ർ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്ന് മെ​ഡ​ലു​റ​പ്പി​ച്ചു. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നോ​ടാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യ​വും തോ​ൽ​വി​യും. ജ​പ്പാ​നെ 3-0ത്തി​നാ​ണ് പു​രു​ഷ​ന്മാ​ർ ത​ക​ർ​ത്ത​ത്. ബു​ധ​നാ​ഴ്ച​ത്തെ സെ​മി​യി​ൽ ചൈ​ന​യാ​ണ് എ​തി​രാ​ളി​ക​ൾ.

ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ സിം​ഗ്ൾ​സ് മ​ത്സ​ര​ത്തി​ൽ ലോ​ക ഏ​ഴാം ന​മ്പ​ർ താ​രം കൊ​ദാ​യ് ന​രോ​ക്ക​യെ ല​ക്ഷ്യ സെ​ൻ മൂ​ന്ന് ഗെ​യി​മു​ക​ൾ നീ​ണ്ട ക​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി (11-21, 21-5, 21-19) ഇ​ന്ത്യ​ക്ക് ലീ​ഡ് ന​ൽ​കി. തു​ട​ർ​ന്ന് ഡ​ബ്ൾ​സി​ൽ സാ​ത്വി​ക്സാ​യി​രാ​ജ് രം​ഗി​റെ​ഡ്ഡി - ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം 21-18, 24-22ന് ​മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ത​കു​റോ ഹോ​ക്കി - യു​ഗോ കൊ​ബ​യാ​ഷി ജോ​ടി​യെ​യും വീ​ഴ്ത്തി. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ കൊ​കി വ​ത​നാ​ബെ​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് (21-10, 21-19) പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​യു​ഷ് ഷെ​ട്ടി സെ​മി​ഫൈ​ന​ൽ പ്ര​വേ​ശ​ന​വും മെ​ഡ​ലും ഉ​റ​പ്പാ​ക്കി.

അ​തേ​സ​മ​യം, വ​നി​ത​ക​ൾ ജ​പ്പാ​നോ​ട് 1-3നാ​ണ് മു​ട്ടു​മ​ട​ക്കി​യ​ത്. ആ​ദ്യ സിം​ഗ്ൾ​സി​ൽ മു​ൻ ലോ​ക ചാ​മ്പ്യ​ൻ അ​കാ​നെ യ​മാ​ഗു​ച്ചി​യോ​ട് ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു ഒ​ളി​മ്പ്യ​ൻ പി.​വി. സി​ന്ധു. സ്കോ​ർ: സ്കോ​ർ: 23-21, 18-21, 11-21. തു​ട​ർ​ന്ന്, ലോ​ക മൂ​ന്നാം ന​മ്പ​ർ യു​കി ഫു​കു​ഷി​മ - മാ​യു മാ​റ്റ്സു​മോ​ട്ടോ ജോ​ടി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് (21-16, 21-17) അ​ട്ടി​മ​റി​ച്ച് മ​ല​യാ​ളി ട്രീ​സ ജോ​ളി - ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യം ഇ​ന്ത്യ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന സിം​ഗ്ൾ​സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ക്ഷേ, കൗ​മാ​ര താ​ര​ങ്ങ​ളാ​യ ഉ​ന്ന​തി ഹൂ​ഡ​യും ത​ൻ​വി ശ​ർ​മ​യും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ടീം ​ടൂ​ർ​ണ​മെ​ന്റി​ൽ നി​ന്ന് പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asian Games Badminton: Men's Team Reaches Semis, Women Out
Next Story