സ്വർണറേഞ്ച്! 10 മീറ്റർ എയർ പിസ്റ്റലിൽ ചൈനയെ ഞെട്ടിച്ച് ഇന്ത്യൻ ഷൂട്ടർമാർ; ആറാം സ്വർണം
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് റേഞ്ചിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ.10 മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിലാണ് ചൈനയെ ഞെട്ടിച്ച് ഇന്ത്യ സ്വർണം നേടിയത്. ഷൂട്ടിങ് റേഞ്ചിൽ നാലാമത്തെയും ഗെയിംസിൽ ഇന്ത്യയുടെ ആറാമത്തെയും സ്വർണമാണിത്.
അർജുൻ ചീമ, സരബ്ജോത് സിങ്, ശിവ് നർവ എന്നിവരടങ്ങിയ സംഘം ഒരു പോയന്റ് വ്യത്യാസത്തിലാണ് ചൈനയെ മറികടന്നത്. 1734 പോയന്റാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ശക്തമായ പോരാട്ടം കാഴ്ചവെച്ച മ്യാന്മർ 1730 പോയന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വനിതകളുടെ 60 കിലോ വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവി വെള്ളി മെഡലും നേടി.
ഫൈനലില്‍ ചൈനയുടെ വു സിയാവെയോടാണ് റോഷിബിന തോറ്റത്. 2018 ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കലം നേടിയിരുന്നു. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 24 ആയി. ആറ് സ്വർണം, എട്ട് വെള്ളി, 10 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ ഇതുവരെ നേടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

