ഏഷ്യാകപ്പ് പവർലിഫ്റ്റിങ് ടൂർണമെന്റ് സമാപിച്ചു
text_fieldsഏഷ്യാകപ്പ് പവർലിഫ്റ്റിങ് ടൂർണമെന്റിലെ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
ഷാർജ: എമിറേറ്റ്സ് ബോഡിബിൽഡിങ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷന്റെ സഹകരണത്തോടെ ഷാർജ യൂനിവേഴ്സിറ്റി സ്പോർട്സ് കോംപ്ലക്സിൽ ആഗസ്റ്റ് 16 മുതൽ നടന്നുവന്ന ആദ്യ ഏഷ്യാകപ്പ് പവർലിഫ്റ്റിങ് ടൂർണമെന്റ് സമാപിച്ചു. പുരുഷ വിഭാഗത്തിൽ അമേരിക്കൻ യൂനിവേഴ്സിറ്റി ഷാർജയും വനിതാ വിഭാഗത്തിൽ യു.എ.ഇ യൂനിവേഴ്സിറ്റിയും ചാമ്പ്യന്മാരായി.
യു.എ.ഇ, സൗദി അറേബ്യ, സിറിയ, ഇറാഖ്, കുവൈത്ത്, ഖത്തർ, ഇറാൻ, ജോർഡൻ, ഇന്ത്യ, പാകിസ്താൻ, കിർഗിസ്താൻ എന്നീ 11 ഏഷ്യൻ രാജ്യങ്ങളിലെ 48 സർവകലാശാലകളിൽനിന്നുള്ള 180 മത്സരാർഥികൾ ടൂർണമെൻറിൽ പങ്കെടുത്തു. മുഖ്യാതിഥിയായി പങ്കെടുത്ത ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ യൂനിവേഴ്സിറ്റി പ്രസിഡന്റുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

