ഏഷ്യൻ ഗെയിംസ്: റിലേയിൽ മലയാളിതാരം ടി.എസ് മനു ഉൾപ്പെട്ട ടീമിന് വെള്ളി; 10000 മീറ്ററിൽ ചരിത്ര മെഡലുമായി സീമാകുമാരി
text_fieldsനഗോയ: ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സ് വിഭാഗത്തിൽ മലയാളിതാരം ടി.എസ് മനു ഉൾപ്പെട്ട ടീമിന് മിക്സഡ് റിലേയിൽ വെള്ളി. മിക്സഡ് 4x400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഫൈനൽ ലാപ്പിൽ വിദ്യ രാംരാജ് നടത്തിയ മിന്നുന്ന പ്രകടനമാണ് ബഹ്റൈന് പിന്നിലായി രണ്ടാമതായി ഫിനിഷ് ചെയ്യാൻ ഇന്ത്യൻ ടീമിനെ സഹായിച്ചത്.
ഈ മെഡലോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 17 ആയി. പൂവമ്മ രാജു, വിശാൽ തെന്നരശ്, മനു ടി.എസ്, വിദ്യ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 3:14.46 മിനിറ്റിൽ മത്സരം പൂർത്തിയാക്കിയാണ്, 2023ലെ ഹാംഗ്ഷൗ ഏഷ്യൻ ഗെയിംസിൽ നേടിയ വെള്ളി മെഡൽ നിലനിർത്തിയത്.
വനിതകളുടെ 10,000 മീറ്റർ അത്ലറ്റിക്സിൽ ഇന്ത്യയുടെ സീമാകുമാരി വെങ്കല മെഡൽ നേടി. 32: 50: 05 സമയത്തിലാണ് സീമാകുമാരി മെഡലിലേക്ക് ഓടിയടുത്തത്. ഇതോടെ 16 വർഷത്തിനു ശേഷം 10,000 മീറ്ററിൽ ഒരു മെഡൽ ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിച്ചു. 2010ൽ മലയാളി അത്ലറ്റ് പ്രീജ ശ്രീധരനാണ് ഈ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയത്. ഇതേ ഇനത്തിൽ അന്ന് കവിത റാവത്ത് വെള്ളിയും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

