Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​രോ​ഫു​ഷി കു​ടും​ബ യൂ​നി​റ്റ്: ഏഷ്യൻ ഗെയിംസിന് ദീ​പ​ശി​ഖ തെ​ളി​യി​ച്ച​ത് ഹാ​മ​ർ​ത്രോ ഇ​തി​ഹാ​സ​ങ്ങ​ളാ​യ പി​താ​വും മ​ക​നും

text_fields
bookmark_border
മു​രോ​ഫു​ഷി കു​ടും​ബ യൂ​നി​റ്റ്: ഏഷ്യൻ ഗെയിംസിന് ദീ​പ​ശി​ഖ തെ​ളി​യി​ച്ച​ത് ഹാ​മ​ർ​ത്രോ ഇ​തി​ഹാ​സ​ങ്ങ​ളാ​യ പി​താ​വും മ​ക​നും
cancel

ടോക്യോ: 20ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഹാ​മ​ർ ത്രോ​യി​ലെ ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ ഷി​ഗെ​നോ​ബു മു​രോ​ഫു​ഷി​യും മ​ക​നും ഒ​ളി​മ്പി​ക് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വു​മാ​യ കോ​ജി മു​രോ​ഫു​ഷി​യു​മാ​ണ് പ്ര​ധാ​ന ദീ​പ​ശി​ഖ തെ​ളി​യി​ച്ച​ത്. ഷി​ഗെ​നോ​ബു ഏ​ഷ്യ​ൻ ഗെ​യിം​സി​ന്റെ ച​രി​ത്ര​ത്തി​ൽ ഹാ​മ​ർ​ത്രോ​യി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ത​വ​ണ ജ​പ്പാ​ന് വേ​ണ്ടി സ്വ​ർ​ണം (1970 മു​ത​ൽ 1986 വ​രെ) നേ​ടി​യ താ​ര​മാ​ണ്. 1972, 1976, 1984 ഒ​ളി​മ്പി​ക്സു​ക​ളി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. 1984 ലോ​സ് ആ​ഞ്ജ​ല​സ് ഒ​ളി​മ്പി​ക്സി​ൽ ജ​പ്പാ​ന്റെ പ​താ​ക​വാ​ഹ​ക​നു​മാ​യി​രു​ന്നു. 1984ൽ ​അ​ദ്ദേ​ഹം കു​റി​ച്ച 75.96 മീ​റ്റ​റി​ന്റെ ദേ​ശീ​യ റെ​ക്കോ​ഡ് 14 വ​ർ​ഷ​ത്തോ​ളം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്നു. പി​ന്നീ​ട് മ​ക​ൻ കോ​ജി​ത​ന്നെ​യാ​ണ് ആ ​റെ​ക്കോ​ഡ് തി​രു​ത്തി​യ​ത്.

പി​താ​വി​നേ​ക്കാ​ൾ വ​ലി​യ നേ​ട്ട​ങ്ങ​ൾ കാ​യി​ക​ലോ​ക​ത്ത് സ്വ​ന്ത​മാ​ക്കാ​ൻ കോ​ജി​ക്ക് ക​ഴി​ഞ്ഞു. 2004 ആ​ത​ൻ​സ് ഒ​ളി​മ്പി​ക്സി​ൽ ഹാ​മ​ർ ത്രോ‍യി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി. ഈ ​ഇ​ന​ത്തി​ൽ ഒ​ളി​മ്പി​ക് സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ജാ​പ്പ​നീ​സ് താ​ര​മാ​ണ് കോ​ജി. കൂ​ടാ​തെ 2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ലും നേ​ടി. 2011ലെ ​ദെ​യ്ഗു ലോ​ക അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി അ​ദ്ദേ​ഹം ലോ​ക ചാ​മ്പ്യ​നു​മാ​യി. ക​രി​യ​റി​ൽ 84.86 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞ് ഏ​ഷ്യ​ൻ റെ​ക്കോ​ഡും സ്ഥാ​പി​ച്ചു. കോ​ജി​യു​ടെ അ​മ്മ സെ​റാ​ഫി​ന മോ​റി​റ്റ്സ് മു​ൻ ജാ​വ​ലി​ൻ ത്രോ ​താ​ര​മാ​ണ്. കോ​ജി​യു​ടെ സ​ഹോ​ദ​രി യു​ക മു​രോ​ഫു​ഷി​യും ഹാ​മ​ർ​ത്രോ/​ഡി​സ്ക​സ് ഒ​ളി​മ്പ്യ​നാ​ണ്. കാ​യി​ക​രം​ഗ​ത്ത് ജ​പ്പാ​ന്റെ പ്രൗ​ഢി​യു​യ​ർ​ത്തി​യ കു​ടും​ബ​മാ​ണ് ഇ​വ​രു​ടെ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - asain games
Next Story