Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightലാറ്റിൻ അമേരിക്കൻ...

ലാറ്റിൻ അമേരിക്കൻ ചാരുത

text_fields
bookmark_border
ല​യ​ണ​ൽ മെ​സ്സി​യും ഡി​പോ​ളും പ​രി​ശീ​ല​ന​ത്തി​നി​ടെ
cancel
camera_alt

ല​യ​ണ​ൽ മെ​സ്സി​യും ഡി​പോ​ളും പ​രി​ശീ​ല​ന​ത്തി​നി​ടെ

സാ​വോ​പോ​​​ളോ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ദ​ക്ഷി​ണ അ​​മേ​രി​ക്ക​ൻ മേ​ഖ​ല​യി​ലെ യോ​ഗ്യ​ത റൗ​ണ്ടി​ൽ വ​മ്പ​ൻ ടീ​മു​ക​ൾ ക​ള​ത്തി​ൽ. ല​യ​ണ​ൽ മെ​സ്സി​യു​ടെ അ​ർ​ജ​ന്റീ​ന​യും ലൂ​യി സു​വാ​ര​സി​​ന്റെ ഉ​റു​ഗ്വാ​യും ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.30ന് ​ഏ​റ്റു​മു​ട്ടും. ഇ​തേ​സ​മ​യ​ത്ത് ക​രു​ത്ത​രാ​യ ബ്ര​സീ​ൽ കൊ​ളം​ബി​യ​യു​മാ​യും ഏ​റ്റു​മു​ട്ടും. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ബൊ​ളീ​വി​യ പെ​റു​വി​നെ​യും വെ​നി​സ്വേ​ല എ​ക്വ​ഡോ​റി​നെ​യും ചി​ലി പ​ര​ഗ്വേ​യെ​യും നേ​രി​ടും.

നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ അ​ർ​ജ​ന്റീ​ന ബ്വേ​ന​സ് എ​യ്റി​സി​ലെ ലാ ​ബൊം​ബോ​നേ​ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മു​ൻ ജേ​താ​ക്ക​ളാ​യ ഉ​റു​ഗ്വാ​യി​യെ നേ​രി​ടു​ന്ന​ത്. 10 ടീ​മു​ക​ളു​ള്ള ദ​ക്ഷി​ണ അ​​മേ​രി​ക്ക​ൻ ഗ്രൂ​പ്പി​ൽ 12 പോ​യ​ന്റു​മാ​യി അ​ർ​ജ​ൻ​റീ​ന​യാ​ണ് മു​ന്നി​ൽ. ഉ​റു​ഗ്വാ​യ്, ബ്ര​സീ​ൽ, വെ​നി​സ്വേ​ല എ​ന്നി​വ​ർ​ക്ക് ഏ​ഴു പോ​യ​ന്റ് വീ​ത​മു​ണ്ട്. കൊ​ളം​ബി​യ​ക്ക് ആ​റും എ​ക്വ​ഡോ​ർ, പ​ര​ഗ്വേ, ചി​ലി എ​ന്നി​വ​ർ​ക്ക് നാ​ലും പോ​യ​ന്റും ഉ​ണ്ട്. പെ​റു​വി​ന് ഒ​രു പോ​യ​ന്റാ​ണു​ള്ള​ത്. ബൊ​ളീ​വി​യ​ക്ക് പോ​യ​ന്റൊ​ന്നു​മി​ല്ല. പ​രി​ക്ക് ഭേ​ദ​മാ​യി തി​രി​ച്ചെ​ത്തു​ന്ന മെ​സ്സി, എ​ട്ടാം ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​ര​ത്തി​ന്റെ നി​റ​വി​ലാ​ണെ​ത്തു​ന്ന​ത്. ബ്ര​സീ​ലി​യ​ൻ ക്ല​ബ് ഗ്രെ​മി​യോ​ക്ക് വേ​ണ്ടി ക​ളി​ക്കു​ന്ന സു​വാ​ര​സ് നാ​ളെ ആ​ദ്യ ഇ​ല​വ​നി​ലു​ണ്ടാ​കും.

അ​ടു​ത്ത ആ​ഴ്ച അ​ർ​ജ​ൻ​റീ​ന​യെ മാ​റ​ക്കാ​ന​യി​ൽ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ബ്ര​സീ​ലി​ന് കൊ​ളം​ബി​യ​ക്കെ​തി​രെ വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ട്. വെ​നി​സ്വേ​ല​യോ​ട് സ്വ​ന്തം നാ​ട്ടി​ൽ സ​മ​നി​ല വ​ഴ​ങ്ങി​യ മ​ഞ്ഞ​പ്പ​ട, ഉ​റു​ഗ്വാ​യി​യോ​ട് തോ​ൽ​വി​യു​മ​ട​ഞ്ഞി​രു​ന്നു. കൗ​മാ​ര​താ​രം എ​ൻ​ഡ്രി​ക്കി​നൊ​പ്പം വി​നീ​ഷ്യ​സ് ജൂ​നി​യ​റും റോ​ഡ്രി​ഗോ​യും മു​ൻ​നി​ര​യി​ൽ ക​ളി​ക്കും. പ​രി​ക്ക് കാ​ര​ണം കാ​സി​മി​റോ​യും നെ​യ്മ​റും ക​ളി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaWorld Cup FootballBrazil
News Summary - Argentina and Brazil match tomorrow morning in the World Cup qualifying round
Next Story